നിയമസഭയിൽ ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന് അവസാനിക്കും

Legislative assembly

നിയമസഭയിൽ ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന് അവസാനിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ചർച്ചയ്ക്ക് മറുപടി നൽകും. ശബരിമല മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ, കോഴിക്കോട് വിമാനത്താവളത്തിൻ്റെ വികസനം എന്നീ വിഷയങ്ങൾ ശ്രദ്ധക്ഷണിക്കലായി സഭയിൽ ഉന്നയിക്കും. 1944 ലെ പൊതുകടം ആക്ട് റദ്ദു ചെയ്യുന്നതിന് 2006 ലെ ഈടുപത്രങ്ങൾ ആക്ടിൽ ഭേദഗതി വരുത്തുന്നതിന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ധനമന്ത്രി അവതരിപ്പിക്കും. അതേസമയം സംസ്ഥാനത്ത് പൊലീസ് അതിക്രമം വർദ്ധിക്കുന്നുവെന്നാരോപിച്ച് സഭ പ്രക്ഷുബ്ദമാക്കാനാണ് പ്രതിപക്ഷ നീക്കം.

Also read: സംസ്ഥാനത്തെ കാട്ടാന ആക്രമണം; ഉന്നതതല യോഗം ഇന്ന്

അതേസമയം, നെൽവയൽ തണ്ണീർത്തട നിയമത്തില്‍ ഇള‍വ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. നിശ്ചിത വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ വീട് നിർമ്മിക്കാൻ ഭൂമി തരം മാറ്റേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആനുകൂല്യം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ് എന്നും ഉത്തരവിൽ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉത്തരവ് നൽകിയിരുന്നു. ഉദ്യോഗസ്ഥർക്ക് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പും നൽകിയിരുന്നു. അതിന് പിറകെയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

Also read: കയർ ബോർഡിൽ തൊഴിൽ ജോളി മധുവിന്റെ മരണം; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകി കുടുംബം

സ്വന്തമായി വീടില്ലാത്ത അര്‍ഹര്‍ക്ക് ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍ -തണ്ണീര്‍ത്തട പരിധിയില്‍ ഉള്‍പ്പെട്ടാലും വീട് നിര്‍മാണത്തിന് ഇനി മുതല്‍ അനുമതി ലഭിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയസഭയില്‍ നല്‍കിയ ഉറപ്പാണ് തദ്ദേശവകുപ്പ് സര്‍ക്കുലറായി പുറത്തിറക്കിയത്. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് സര്‍ക്കാര്‍ വിജ്ഞാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News