ഒരു എലിയെ പിടിക്കാന്‍ റെയില്‍വേമുടക്കിയത് 41000 രൂപ; വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ലഖ്‌നൗ ഡിവിഷനില്‍ നോര്‍ത്തേണ്‍ റെയില്‍വേ ഒരു എലിയെ പിടിക്കാന്‍ 41000 രൂപ ചിലവഴിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് തെറ്റെന്ന് റിപ്പോർട്ട്. ഈ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റാണെന്നും വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് രംഗത്തെത്തിയത്. നോര്‍ത്തേണ്‍ റെയില്‍വേയ്‌ക്ക് കീഴിലുള്ള ലക്നൗ ഡിവിഷനില്‍ എലിയെ പിടിക്കാന്‍ ചിലവഴിച്ച തുകയെ കുറിച്ച് വിവിധ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

2020നും 2022നും ഇടയില്‍ 168 എലികളെ പിടിച്ചപ്പോള്‍ ചിലവായ തുക 69.5 ലക്ഷം എന്നായിരുന്നു മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ട്. അതായത് ഒരു എലിക്ക് ചിലവാക്കിയത് 41000 രൂപ എന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വാര്‍ത്തയ്‌ക്ക് പിന്നാലെ റെയില്‍വേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്. റെയില്‍വേയുടെ ഫണ്ട് എലി കൊണ്ടുപോവുകയാണോ, മൂന്ന് വര്‍ഷം കൊണ്ട് 168 എലികളെ മാത്രമാണോ പിടിക്കാന്‍ സാധിച്ചത്, അതിനിത്രയും തുക ചിലവായോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു.

also read :പാന്‍ കാര്‍ഡിലെ തെറ്റുകള്‍ ഇനി വീട്ടിലിരുന്ന് തിരുത്താം, എങ്ങനെയെന്നല്ലേ ?

അതേസമയം റെയില്‍വേ എന്തിനാണ് പണം ചിലവാക്കുന്നത് എന്ന് പിഐബി വിശദീകരിച്ചു. ഈ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചത്. ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റുകളിലെ പാറ്റ, എലി, മൂട്ട, കൊതുക് തുടങ്ങിയ എല്ലാറ്റിനേയും മുക്തമാക്കാനും പിടിക്കാനുമാണ് റെയില്‍വേ പണ ചിലവഴിക്കുന്നത്. പ്രതിവർഷം ശരാശരി 25,000 കോച്ചുകളിൽ കീടനിയന്ത്രണം നടത്തേണ്ടതുണ്ട്. ഒരു കോച്ചിന് പ്രതിവര്‍ഷം ഏകദേശം 94 രൂപയെ ചിലവഴിക്കുന്നൂള്ളൂ എന്നും പിഐബി വിശദീകരിച്ചു.

also read :നിപ: കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News