വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കി

വനിതാ സംവരണ ബില്‍ രാജ്യസഭ ഒറ്റക്കെട്ടായി പാസാക്കി. സഭയിലുള്ള 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ആരും ബില്ലിനെ എതിര്‍ത്തില്ല. ബില്‍ ഒറ്റക്കെട്ടായി പാസാക്കാനുള്ള തീരുമാനത്തിന് ശേഷമാണ് വോട്ടിങിലേക്ക് കടന്നത്. ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബില്ലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നിരിക്കുന്നത്.

Also read:ഗോൾ അടിച്ച് കൊച്ചി മെട്രോ; ലക്ഷം കടന്ന് യാത്രക്കാർ

വനിതാ സംവരണ ബില്‍ ഇരുസഭകളും പാസാക്കിയാലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംവരണ യാഥാര്‍ത്ഥ്യമാകില്ല. സെന്‍സസിനും മണ്ഡലപുനര്‍ നിര്‍ണയത്തിനും ശേഷമാകും സംവരണം യാഥാര്‍ത്ഥ്യമാകൂവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. വനിതാ സംവരണം എന്ന് യാഥാര്‍ത്ഥ്യമാകൂമെന്ന പ്രതിപക്ഷ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാനും കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here