
ഫുട്ബോൾ ലോക ജനതയുടെ കളിയാണ്. ലോകത്തുള്ള ഓരോരുത്തരും ആകാംഷയോടെ നോക്കിക്കാണുന്ന കളി. വിശക്കുന്നവനെന്നോ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേർതിരിവുകളുല്ലാത്ത, ജാതിയുടേയും മതത്തിൻ്റേയും അതിർ വരമ്പുകളില്ലാത്ത മഹത്തായ കായിക വിനോദമാണ് ഫുട്ബോൾ. ഫുട്ബോളിന് ഒരു രാഷ്ട്രീയമുണ്ട്. അത് കക്ഷിരാഷ്ട്രീയമല്ല.
അത് ഐക്യത്തിൻ്റെ രാഷ്ട്രീയമാണ്. ജനാധിപത്യത്തിൻ്റെ രാഷ്ട്രീയമാണ്. ഓരേ ഒരു വിശ്വാസം മാത്രമാണ് ഫുട്ബോളിലുള്ളത് അത് കളിയെന്ന വിശ്വാസമാണ്. അവിടെ മറ്റൊന്നിനും പ്രാധാന്യമില്ല. നന്നായി കളിക്കുന്നവർ വിജയിക്കും. കഴിഞ്ഞ ദിവസം ഘാനയുടേയും ഇംഗ്ലണ്ടിൻ്റേയും മത്സരത്തിനിടെ പ്രചരിച്ച ഒരു പ്രധാന വാർത്തയും ദൃശ്യങ്ങളുമായിരുന്നു ഒരു മന്ത്രവാദി നടത്തുന്ന മന്ത്രവാദ പൂജാ കർമ്മങ്ങൾ. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വരുകയും ചെയ്തിരുന്നു. ഇത് കാരണമാണ് ഇംഗ്ലണ്ടിന് അടിപതറിയതെന്ന തരത്തിലുള്ള വാർത്തകളും ഹാരികെയിനിൻ്റെ മോശം പ്രകടനത്തിന് വഴിവെച്ചത് ഇതാണെന്നും തരത്തിൽ പ്രചരിച്ചു.
Also read: കാനറിപ്പട പോരിനിറങ്ങുന്നു: ഒന്നാമനാകാൻ
എന്നാൽ ഇത്തരം വാദങ്ങൾക്ക് ഫുട്ബോളിൽ സ്ഥാനമുണ്ടോ? ഇല്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയേണ്ടതുണ്ട്. കാരണം ഫുട്ബോൾ ഒരു പുരോഗമന രാഷ്ട്രീയം പറയുന്ന കളി കൂടിയാണ്. ലോകം കണ്ട സമരപോരാട്ടങ്ങളിലും സാധാരണക്കാരൻ്റെ ഉയർത്തെഴുന്നേൽപ്പുകളിലും ഫുട്ബോളും പ്രധാന പങ്കുവഹിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പോലും ഫുട്ബോൾ പങ്കുവഹിച്ചിരുന്നു എന്നതാണ് ചരിത്രം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

