കടന്ന് പോയത് 45ഓളം ദിനങ്ങള്‍, ടൂറിസ്റ്റുകളിലാതെ ഒഴിഞ്ഞ് പഹല്‍ഗാം… ക്യാബുകള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരായി ഓപ്പറേറ്ററുമാര്‍

ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരുന്ന പഹല്‍ഗാമില്‍ ഇപ്പോള്‍ അവരുടെ കാലടിയുടെ ശബ്ദങ്ങളില്ല… പഹല്‍ഗാമിലെ ടാക്‌സി സ്റ്റാന്റില്‍ ജൂണ്‍ – ജൂലായ് മാസങ്ങളില്‍ നില്‍ക്കാന്‍ ഇടമില്ലാതെ തിരക്കായിരുന്നു പതിവായി.. ഇപ്പോള്‍ എല്ലാം ശൂന്യമായിരിക്കുന്നു. ബൈസരണ്‍ താഴ്‌വരയിലെ ഭീകരാക്രമണം നടന്ന് നാല്‍പത്തിയഞ്ച് ദിവസം പിന്നിടുമ്പോള്‍ പ്രാദേശികര്‍ ഇനി എന്ത് ചെയ്യണമെന്ന ആശങ്കയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യാബ് ഓപ്പറേറ്റര്‍മാര്‍, ഗൈഡുമാര്‍, ഡ്രൈവര്‍മാര്‍, പോണിവാലകള്‍ എല്ലാവരും വരുമാനം നിലച്ച നിലയിലാണ്. മാസാമാസമുള്ള ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പലരും ക്യാബുകള്‍ വില്‍ക്കാനുള്ള തീരുമാനത്തിലാണ്.

ALSO READ: അനന്തുവിന്‍റെ മരണം വോട്ടാക്കാന്‍ നോക്കിയ കോണ്‍ഗ്രസ്: കഴുകന്‍റെ മനസ്സുള്ളവരെ ജനം തിരുത്തും

ഇക്കഴിഞ്ഞ ഏപ്രില്‍ 22 വരെ കുറച്ച് ആളുകള്‍ പഹല്‍ഗാമില്‍ എത്തിയിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രദേശത്തെ ടാക്‌സി ഡ്രൈവറായ നാസിര്‍ അഹമ്മദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. അഞ്ഞൂറോളം വാഹനങ്ങള്‍ ഉണ്ടായിരുന്ന ടാക്‌സി സ്റ്റാന്‍ഡില്‍ 1200ഓളം പേര്‍ എപ്പോഴും ഉണ്ടാകും. ഇന്ന് ഇവിടെ വിജനമാണ്. അമര്‍നാഥ് യാത്ര ആരംഭിക്കുന്നത് കാത്തിരിക്കുകയാണ് എന്ന് അദ്ദേഹം പറയുന്നു. ലക്ഷങ്ങളാണ് നഷ്ടം, സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. ആഹാരം വാങ്ങുന്നതും കുട്ടികളുടെ പഠന ചെലവ് ഉള്‍പ്പെടെ പോലും നടക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

കാശ്മീര്‍ മുഴുവന്‍ സംഘര്‍ഷഭരിതമായിരുന്നപ്പോഴും ശാന്തമായ പഹല്‍ഹാം ഇന്ന് ഭീകരതയുടെ നിഴലിലാണെന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അമര്‍നാഥ് യാത്ര ആരംഭിച്ച് കഴിഞ്ഞാല്‍ ലക്ഷകണക്കിന് ആളുകള്‍ എത്തുമെന്നും ജീവിതം മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News