
തൃശൂർ പൂരത്തിന് ആന വിരണ്ടോടാൻ കാരണം ലേസർ ആക്രമണമെന്ന് പാറമേക്കാവ് ദേവസ്വം. പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചതിനാലാണ് ആന വിരണ്ടതെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു.
ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങിൽ ഉണ്ടെന്നും ഇത്തരം റീലുകൾ സഹിതം പരാതി നൽകുമെന്നും ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി. പൂരപറമ്പിൽ ഇത്തരം ലേസറുകൾ നിരോധിക്കണം. കൂടാതെ ഈ വിഷയത്തിൽ എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരെ നിൽക്കുന്ന സംഘടനകളുടെ പങ്കും അന്വേഷിക്കണമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
ഊട്ടോളി രാമന്‍ എന്ന ആനയാണ് പൂരത്തിനിടെ പാണ്ടി സമൂഹം മഠം എം.ജി റോഡിലേക്കുള്ള വഴിയിലൂടെ വിരണ്ടോടിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരിക്കേറ്റത്. സംഭവത്തിൽ 42 പേർക്ക് പരിക്കേറ്റിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

