എയര്‍ ഇന്ത്യ ദുരന്തത്തില്‍ ബാക്കിയായത് നൂറു പവനും എണ്ണായിരം രൂപയും ഭഗവദ് ഗീതയും… രക്ഷാപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ കണ്ണിനെ ഈറനണിയിക്കും

അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ബാക്കിയായി അവശേഷിച്ചത് സ്വര്‍ണവും പതിനായിര കണക്കിന് രൂപയും. 270ലേറെ പേരുടെ ജീവന്‍ അപഹരിച്ച ദുരന്തത്തിന്റെ ബാക്കിപത്രത്തെ കുറിച്ച് വ്യക്തമാക്കിയത് അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ രാജു പട്ടേലെന്ന പ്രദേശവാസിയാണ്.

ALSO READ: ‘സംസ്ഥാനത്ത് ഇന്ന് 3.15 ലക്ഷം കുട്ടികൾ പ്ലസ് വൺ ക്ലാസുകളിൽ’; ഇത് ചരിത്രത്തിൽ ആദ്യം, ബാക്കി അലോട്ട്മെൻ്റ് വേഗം പൂർത്തിയാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി

നൂറു പവന്‍ സ്വര്‍ണം, 80,000 രൂപയും ഭഗവദ് ഗീതയും പാസ്‌പോര്‍ട്ടുകളുമെല്ലാം ലഭിച്ചുവെന്നും ഇതെല്ലാം പൊലീസിന് കൈമാറിയെന്നും പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. പറന്നുയര്‍ന്ന ഉടന്‍ താഴേക്ക് പതിച്ച് തീഗോളമായി മാറിയ ബോയിങ് ഡ്രീംലൈനര്‍ എയര്‍ലൈന്‍സിന് സമീപത്തേക്ക് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ജീവന്‍ പണയംവച്ചും ഓടിയെത്തിയത് പ്രദേശവാസികളാണ്.

ALSO READ: എയര്‍ഇന്ത്യ ദുരന്തം; സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അപകടത്തെ അതിജീവിച്ച രമേശ് ആശുപത്രി വിട്ടു

അപകടത്തില്‍പ്പെട്ട സമയത്ത് ഇരുപത് മിനിറ്റോളം തീആളിപ്പടര്‍ന്ന കാരണം പ്രദേശത്തേക്ക് അടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അഗ്നിരക്ഷാ സേന എത്തി തീയണച്ച ശേഷമാണ് ആളുകള്‍ക്ക് പ്രദേശത്തേക്ക് അടുക്കാന്‍ കഴിഞ്ഞത്. സാരിയിലും ബെഡ്ഷീറ്റുകളിലുമാണ് പൊള്ളലേറ്റവരെയും മൃതദേഹങ്ങളെയും അവിടെ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. ചിതറിത്തെറിച്ച ലഗേജുകളും അതില്‍ നിന്നും പുറത്തുവീണ വസ്തുക്കളുമടക്കം മരണപ്പെട്ടവരുടെ കുടുംബംഗങ്ങള്‍ക്ക് കൈമാറിയെന്നാണ് ഔദ്യോഗികമായി ലഭിച്ച വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News