അബ്ദുറഹീമിന്റെ മോചന ഹർജി ഇന്നും റിയാദ്കോടതി പരിഗണിക്കും

abdul raheem

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി ഇന്നും റിയാദ്കോടതി പരിഗണിക്കും. ഏഴാം തവണയും മോചന ഹർജിയിലെ വിധി മാറ്റിവെക്കുകയായിരുന്നു. കേസ് പരി​ഗണിച്ച ഡിവിഷൻ ബഞ്ച് വിധി പറയുന്നത് മാറ്റി വെച്ചത്.

Also read: കുവൈറ്റ്: ഗതാഗത നിയമ ലംഘനത്തിന് പിഴയടയ്ക്കാൻ വ്യാജ വെബ്സൈറ്റുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം

അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ കഴിഞ്ഞ തവണയും അത് ഉണ്ടായില്ല. സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദിയാധനം കൈപ്പറ്റി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്.

Also read: യു എ ഇ യിലെ അൽ ഐനിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും

കുടുംബം മാപ്പ് നൽകി കഴിഞ്ഞാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമം പൂർത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്. എന്നാൽ
റഹീമിന്റെ കേസിൽ പതിവില്ലാത്ത കാലതാമസമാണ് ഉണ്ടാകുന്നത്. കാരണം നിയമസഹായസമിതിക്കൊ അഭിഭാഷകർക്കൊ വ്യക്തമായിട്ടില്ല.
2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതകകേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്. റഹിമിൻ്റെ മോചനത്തിനാി കണ്ണീരോടെ കാത്ത് നിൽക്കുകയാണ് പ്രായമായ ഉമ്മയും കുടുംബവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News