രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു; ഡോളറിനെതിരെ 16 പൈസയുടെ നേട്ടം

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 16 പൈസ ഉയർന്നു. വിനിമയ മൂല്യം 85.41 എന്ന നിലയിലേക്കാണ് ഉയര്‍ന്നത്. ഇൻ്റർബാങ്ക് വിദേശനാണ്യ വിനിമയത്തിൽ 85.43 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 85.41 ലേക്ക് ഉയരുകയായിരുന്നു.


കഴിഞ്ഞ വെള്ളിയാഴ്ച മൂന്ന് പൈസയുടെ നഷ്ടത്തോടെ 85.57 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു. അതിനുശേഷമാണ് ഇന്ന് മൂല്യം ഉയർന്നത്. ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് അമേരിക്കൻ നിക്ഷേപ ഗ്രേഡ് റേറ്റിംഗ് താഴ്ത്തിയതാണ് ഡോളറിനെ ദുർബലപ്പെടുത്താൻ ഒരു കാരണമായത്.
അതിനിടെ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല. ഏറിയും കുറഞ്ഞുമാണ് സെന്‍സെക്‌സിലും നിഫ്റ്റിയിലും വ്യാപാരം തുടരുന്നത്.

ALSO READ: 2024-25 സാമ്പത്തിക വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 10% വളർച്ചയുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

ഓഹരി വിപണിയില്‍ വിദേശനിക്ഷേപ ഒഴുക്ക് തുടരുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതും അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.

ALSO READ: ‘ഇന്ത്യക്ക് സ്വന്തം കാര്യം നോക്കാനറിയാം’; ഇന്ത്യയിൽ നിക്ഷേപം നടത്തരുതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിന് ട്രമ്പിന്റെ മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News