ഹാപ്പിനസ് ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന് തിരിതെളിഞ്ഞു

നാടിന്റെ ജനകീയ ഉത്സവമായ തളിപ്പറമ്പ് ഹാപ്പിനസ് ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന് തിരിതെളിഞ്ഞു. തളിപ്പറമ്പിന് ഇനി ഏഴുദിവസം നീളുന്ന സന്തോഷത്തിന്റെ രാപ്പകലുകള്‍. വിനോദ വിജ്ഞാന വിരുന്നൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലില്‍ രുചി വൈവിധ്യങ്ങളുമായി വിപുലമായ ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്.

ധര്‍മ്മശാലയിലെ കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജും ആന്തൂര്‍ നഗരസഭ സ്റ്റേഡിയവുമാണ് ഹാപ്പിനസ് ഫെസ്റ്റിവലിന് വേദിയാകുന്നത്. വിവിധ ബാന്‍ഡുകളുടെ മ്യൂസിക് നൈറ്റുകള്‍, നൃത്തസന്ധ്യ, ഗസല്‍ സന്ധ്യ തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം വിപുലമായ എക്‌സിബിഷനും രുചി വൈവിധ്യങ്ങള്‍ നിറയുന്ന ഫുഡ് കോര്‍ട്ടും ഹാപ്പിനസ് ഫെസ്റ്റിവലിനെ സമ്പന്നമാക്കും.പ്രമുഖര്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങില്‍ മലയാള കഥയുടെ കുലപതി ടി പത്മനാഭന്‍ ഹാപ്പിനസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

READ ALSO:കേരളം കണ്ട വലിയ വിപ്ലവമായി നവകേരളസദസ് : പ്രവാസിയുടെ എഫ്ബി പോസ്റ്റ് വൈറലാവുന്നു

കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷം പേരാണ് ഫെസ്റ്റിവല്‍ നഗരി സന്ദര്‍ശിച്ചത്.കൂടുതല്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന രണ്ടാം എഡിഷനില്‍ റെക്കോര്‍ഡ് ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെത്ത് തളിപ്പറമ്പ് എം എല്‍ എ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നവരെ ആദരിച്ചു. മീഡിയ പാര്‍ട്ണറായ കൈരളി ടി വിക്കു വേണ്ടി ഡയറക്ടര്‍ പ്രൊഡക്ഷന്‍ എ ജെ പീറ്റര്‍ ആദരം ഏറ്റുവാങ്ങി. ഉദ്ഘാടന ദിനത്തില്‍ കാണികളെ ആവേശത്തിലാക്കി സിത്താര കൃഷ്ണകുമാറിന്റെ മ്യൂസിക് നൈറ്റ് അരങ്ങേറി.

ക്രിസ്മസ് ദിന പരിപാടികള്‍ സിനിമാ താരം ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വേദിയില്‍ കൈരളി ടി വി യുടെ ജനപ്രിയ പരിപാടിയായ പട്ടുറുമാലിന്റെ 250 ആം എപ്പിസോഡിന്റെ ഗ്രാന്റ് സെലബറേഷന്‍ നടക്കും.

READ ALSO:ട്രെക്കിങ്ങിനിടയിൽ കൊടുംകാട്ടിൽ കാണാതായി വളർത്തുനായ; ഒടുവിൽ ആറ് വർഷത്തിനുശേഷം നാട്ടിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here