18 വർഷത്തെ ഇടവേള, അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു; വിനയൻ

വിനയന്റെ സംവിധാനത്തിൽ അത്ഭുതദ്വീപിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു. ഫേയ്സ്ബുക്കിലൂടെയാണ് സംവിധായകൻ വിനയൻ രണ്ടാം ഭാ​ഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. രണ്ടാം ഭാ​ഗത്തിൽ ​ഗിന്നസ് പക്രുവിനൊപ്പം നടൻ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തും.

Also Read: ‘വ്യത്യസ്തനായൊരു തച്ചങ്കരിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല’: മനസ്സ് തുറന്ന് ടോമിന്‍ ജെ തച്ചങ്കരി

“18 വർഷങ്ങൾക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകൾ കാണാൻ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വിൽസണുമായുള്ള ചിത്രത്തിന് ശേഷം 2024ൽ ഞങ്ങൾ അത്ഭുതദ്വീപിലെത്തും”, വിനയൻ കുറിച്ചു.

“അങ്ങനെ 18 വർഷങ്ങൾക്കു ശേഷം ഞാനും അത്ഭുത ദ്വീപിനെ സ്നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയൻ സർ-ൽ നിന്നും വന്നെത്തിയിരിക്കുന്നു. ഒരുപാടു സന്തോഷവും അതിലേറെ ആവേശവും… കാരണം രണ്ടാം ഭാഗത്തിൽ ഞങ്ങൾക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്..അത്‍ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകൾക്കായി നമുക്ക് കാത്തിരിക്കാം”, ഗിന്നസ് പക്രു കുറിച്ചു.

Also Read: ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലുള്ള മെഴുകുതിരി സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി; പന്തല്‍ കത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News