രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്ത് എത്തി

രണ്ടാം വന്ദേഭാരത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തി. വമ്പിച്ച സ്വീകരണമാണ് തലസ്ഥാന നഗരത്തിൽ വന്ദേഭാരതിന് ലഭിച്ചത്. ചടങ്ങിൽ എ എ റഹീം എംപിയും പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴിയാണ് കഴിഞ്ഞ ദിവസം രണ്ടാം വന്ദേഭാരത് അടക്കം ഇന്ത്യയിൽ പുതിയതായി സർവീസ് തുടങ്ങുന്ന ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം നടത്തിയത്. കാസർകോട് റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി എന്നിവർ പങ്കെടുത്തു. കാസർകോട് നിന്നുള്ള ആദ്യ യാത്രയിൽ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് യാത്ര ചെയ്തത്. കണ്ണൂർ,കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം ജംങ്ഷൻ, ആലപ്പുഴ, കൊല്ലം സ്റ്റേഷനുകൾ.

ALSO READ:ഷാരോൺ വധക്കേസ്; വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

അതേസമയം വേഗതയേറിയ വന്ദേ ഭാരത് ട്രെയിന്‍ വന്‍വിജയമാക്കിയ കേരളത്തിലെ ട്രെയിന്‍ യാത്രികര്‍ക്ക് ഈ അവസരത്തില്‍ പ്രത്യേകം നന്ദി പറയുന്നുവന്നു മന്ത്രി അബ്ദുറഹിമാൻ വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രില്‍ 25 നാണ് കേരളത്തിന് അനുവദിച്ച ആദ്യത്തെ വന്ദേ ഭാരത് സംസ്ഥാന സര്‍ക്കാര്‍ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തുവെന്നും കേരള ജനത വലിയ ആവേശത്തോടെയാണ് വന്ദേ ഭാരതിനെ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു .

ALSO READ:‘നിഷേധിയായ പോരാളി’ തിലകന്റെ ഓർമ്മ ദിവസം ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് നടൻ ഷമ്മി തിലകൻ

തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ ഏറ്റവും ലാഭകരമായ വന്ദേ ഭാരത് സര്‍വീസ് എന്ന സ്ഥാനം നേടാനും കഴിയുകയും മറ്റു സര്‍വീസുകളെ ബഹുദൂരം പിന്നിലാക്കി ഈ നേട്ടം നേടി എന്നതും ശ്രദ്ധേയമാണെന്നും മന്ത്രി കുറിച്ചു. രണ്ടാമത്തെ വന്ദേ ഭാരത് സര്‍വീസും റെയില്‍വേയ്ക്ക് വന്‍ ലാഭമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല എന്നും മന്ത്രി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News