വിമാനത്തിനുള്ളിലെ രഹസ്യ മുറി; ആകാശയാത്രകളിൽ ജീവനക്കാർ വിശ്രമിക്കുന്നത് എവിടെയെന്ന് അറിയാമോ ?

മണിക്കൂറുകൾ നീണ്ട ആകാശയാത്രയ്ക്കിടയിൽ എപ്പോഴും ഊർജസ്വലരായിരിക്കുന്ന എയർഹോസ്റ്റസുമാർ എവിടെയാണ് വിശ്രമിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ദീർഘദൂര യാത്രകളിൽ എയർഹോേസ്റ്റസുമാർക്ക് സമാധാനമായി വിശ്രമിക്കാൻ യാത്രികരുടെ കണ്ണിൽപ്പെടാത്ത ഒരു സ്ഥലമുണ്ട്. വിമാനത്തിനകത്ത് തന്നെ കൃത്യമായി തയ്യാറാക്കിയ രഹസ്യ മുറികളാണിവ.

ദീ‍ർഘദൂരം സർവ്വീസ് നടത്തുന്ന മിക്ക വിമാനങ്ങളിലും ക്രൂ ബങ്ക് എന്നറിയപ്പെടുന്ന പ്രത്യേക വിശ്രമമുറികൾ ഒരുക്കിയിട്ടുണ്ട്. പ്രധാന ക്യാബിന് മുകളിലായോ താഴെയായോ ആയിരിക്കും ഇത് സ്ഥാപിച്ചിരിക്കുന്നത്. പലപ്പോഴും വിമാനത്തിന്റെ സീലിം​ഗിനുള്ളിലെ ഉപയോ​ഗ ശൂന്യമായ സ്ഥലമായിരിക്കും ഇതിനായി ഉപയോ​ഗിക്കുന്നത്. പുറമേ നിന്ന് നോക്കിയാൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരിക്കും ഈ മുറികൾ. യാത്രകാർക്ക് ‌ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.

ചില വിമാനങ്ങളിൽ ചെറിയ ​ഗോവണികൾ വഴിയോ ലാഡറുകൾ വഴിയോ ആയിരിക്കും ഇതിനകത്തേക്ക് പ്രവേശിക്കുന്നത്. മറ്റു ചിലതിൽ അൺമാർക്ക്ഡ് ഡോറുകൾക്ക് പിന്നിലാണ് ഈ വിശ്രമങ്ങൾ ഒളിച്ചിരിക്കുന്നത്. വിമാത്തിനുള്ളിലെ സ്ഥലപരിമിതി കണക്കിലെടുത്ത് അതീവ വൈദ​ഗ്ധ്യത്തോടെ ആണ് ഇവ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ പല യാത്രകാർക്കും വിമാനത്തിനുള്ളിൽ ഇങ്ങനെയൊരു ഭാ​ഗമുള്ളതായി അറിയില്ല. കാപ്സ്യൂൾ ബെഡുകൾക്ക് സമാനമായ ചെറിയ അറകളാണ് ഈ ബങ്കുകളിൽ സജ്ജമാക്കിയിരിക്കുന്നത്.

ALSO READ; കാറിൽ കയറിയ ഉടൻ എസി ഓൺ ചെയ്യാറുണ്ടോ? ഇക്കാര്യങ്ങൾ അറിയാതെ പോകല്ലേ

കിടക്കാൻ മാത്രമുള്ള സ്ഥലമാണ് ഓരോ ബങ്കിലുമുണ്ടാവുക. എങ്കിൽ തന്നെയും മെത്ത, തലയണ, ബെഡ്ലൈറ്റ് പോലുള്ളവ ഓരോ ജീവനക്കാർക്കും ലഭ്യമാണ്. ഓരോരുത്തരുടേയും വിശ്രമ സ്ഥാനത്ത് സ്വകാര്യതയ്ക്കായി കർട്ടനുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേക വിശ്രമ സമയമുണ്ടെന്ന് കരുതി വിമാനത്തിലെ യാത്രികർ ഒരേ സമയത്തല്ല വിശ്രമിക്കുന്നത്.

യാത്രക്കാരുടെ സേവനത്തിനായി മതിയായ ജീവനക്കാർ വിമാനത്തിനകത്ത് ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം ഷിഫ്റ്റുകളായാണ് വിശ്രമം അനുവദിക്കുക. വിശ്രമവേളകളിൽ പോലും അടിയന്തര സേവനം വേണ്ടി വന്നാൽ ഇവർ സജ്ജമായിരിക്കും. ഓരോ ബങ്കിലും പ്രത്യേക സീറ്റ് ബെൽറ്റുകളും ഹാർനെസുകളും സജ്ജമാണ്. സുരക്ഷ മുൻനിർത്തിയാണ് ഇത്തരം സംവിധാനങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News