ആലുവയിൽ പൊലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്ത് കടയുടമ

എറണാകുളം ആലുവയിൽ പൊലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്ത് കടയുടമ. പറവൂര്‍ കവലയിലെ ചിപ്സ് കടയുടമയും ജീവനക്കാരും ചേര്‍ന്നാണ് കടയ്ക്കുമുന്നിലുള്ള നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ നീക്കം ചെയ്തത്. ബോര്‍ഡ് ഇളക്കി മാറ്റുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിന്‍റെ നിര്‍ദേശ പ്രകാരം ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി സ്ഥാപിച്ച ബോര്‍ഡുകളാണ് കടയുടമ നീക്കം ചെയ്തത്. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി നിർദേശം നല്‍കി. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കാണ് മന്ത്രി നിർദേശം നൽകിയത്.

Also Read; “സിപിഐഎമ്മിനെയും ഇടതുപക്ഷത്തേയും തകർക്കാൻ ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു” ; കെ രാധാകൃഷ്ണൻ എംപി

ആലുവ പറവൂര്‍ കവലയിലെ ചിപ്സ് കടയുടമയും ജീവനക്കാരും ചേര്‍ന്ന്  കടയ്ക്കുമുന്നിലുള്ള നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി 
കഴിഞ്ഞ മാസം,  മന്ത്രി കെ ബി ഗണേഷ്കുമാര്‍ ചാലക്കുടി മുതല്‍ ആലുവ വരെ വാഹനത്തില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.ഇതിന്‍റെ ഭാഗമായാണ് ആലുവ പറവൂര്‍ കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് പോലീസ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.ഈ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.  സംഭവം ശ്രദ്ധയില്‍പ്പെട്ട മന്ത്രി വിഷയം അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കുവാന്‍ നിർദേശം നല്‍കി.അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കാണ് മന്ത്രി  നിർദേശം നൽകിയത്.എന്നാല്‍ മന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്ഥാപിച്ച ബോര്‍ഡുകളല്ല മാറ്റിയതെന്നും പോലീസിന്‍റെ അനുമതിയോടെയാണ് നീക്കം ചെയ്തതെന്നുമാണ് കടയുടമയുടെ വിശദീകരണം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News