മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

ജലനിരപ്പ് 137.5 അടി പിന്നിട്ട സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് രാവിലെ 10ന് തുറക്കും. സെക്കൻഡിൽ പതിനായിരം ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന് 10000 ഘന അടി വെള്ളം വരെ പുറത്തേക്കൊഴുക്കാൻ തീരുമാനിച്ചത്.

Also read:പാർലമെന്റ് ആക്രമണം; മെറ്റയിൽനിന്ന് വിവരങ്ങൾ തേടി ദില്ലി പൊലീസ്

പെരിയാർ നദിയുടെ ഇരു കരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നും കളക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News