
ഗുസ്തി ഫെഡറേഷന്‍ നിര്‍വാഹക സമിതി തെരഞ്ഞെടുപ്പ് നടത്താന്‍ താല്‍ക്കാലിക സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന് കേന്ദ്ര കായിക മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയത്. താല്‍ക്കാലിക സമിതി രൂപീകരിച്ച് 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് നിര്‍ദേശം.
നിലവില്‍ ഗുസ്തി ഫെഡറേഷന്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തി വെക്കണം. തെരഞ്ഞെടുപ്പ് നടക്കും വരെ നിര്‍വാഹക സമിതിയുടെ ചുമതലകള്‍ താല്‍ക്കാലിക സമിതി വഹിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഒളിമ്പിക്‌സ് അസോസിയേഷന്‍ നിയോഗിച്ച സമിതി കായിക മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തര പരാതി പരിഹാരസമിതി ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്നും. ഗുസ്തി താരങ്ങളും ഫെഡറേഷനും തമ്മിലുള്ള ബന്ധം മോശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here