
സംവിധായകൻ വിപിൻ ദാസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘സന്തോഷ് ട്രോഫി’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന് പകരം വാഴ സിനിമയിലൂടെ ശ്രദ്ധേയനായ ജോമോൻ ജ്യോതിർ പ്രധാന വേഷത്തിലെത്തുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ ശരിവെച്ചുകൊണ്ട് വിപിൻ ദാസ് തന്നെയാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വമ്പൻ കാസ്റ്റിംഗ് മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആദ്യ പോസ്റ്ററിൽ പൃഥ്വിരാജ് ആയിരുന്നെങ്കിലും, പുതിയ മാറ്റത്തോടെ ചിത്രം തികച്ചും വ്യത്യസ്തമായ ഒരു ട്രാക്കിലേക്ക് മാറുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായ ജോമോൻ ജ്യോതിറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും ഇത്.മറ്റു സിനിമകളുടെ തിരക്കായതിനാൽ പൃഥ്വിരാജ് പിന്മാറിയെന്നാണ് വിവരം.
also read:‘കൈപ്പാങ്ങിന് കിട്ടിയിരുന്നെങ്കിൽ ഉറപ്പായും അവരെന്നെ തല്ലിയേനെ’: റോഷൻ ബഷീർ
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസിന്റെതാണ്. കൊ – പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ.ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി. എഡിറ്റിംഗ് ജോൺ കുട്ടി, സംഗീതം അങ്കിത്ത് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ. കോസ്റ്റ്യൂം അശ്വതി ജയകുമാർ എന്നിവരാണ് സന്തോഷ് ട്രോഫിയിലെ അണിയറ പ്രവർത്തകർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

