സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ ഉദ്ഘാടനം ചെയ്യും

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ ജൂണ്‍ 18 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 18 നു വൈകിട്ട് അഞ്ചു മണിക്ക് ദുബായ് താജ് ഹോട്ടലില്‍ വെച്ചാണ് ഉദ്ഘാടന പരിപാടികള്‍. കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനും എന്‍ ആര്‍ ഐ കമ്മ്യൂണിറ്റിയിലെ സംരംഭക സ്ഥാപകര്‍ക്ക് ഒത്തു ചേരുന്നതിനുമുള്ള പദ്ധതിയാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍.

Also Read: ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി, കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത

സംരഭകര്‍ തമ്മിലുള്ള സഹകരണം വര്ധിപ്പിക്കുകയെന്നതും സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്ററിന്റെ ലക്ഷ്യമാണ്. കേരളത്തിലേക്ക് കൂടുതല്‍ സംരഭകരെ ആകര്‍ഷിക്കാനും കേരളത്തിലെ ഐ ടി പദ്ധതികളിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കാനും സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ ലക്ഷ്യമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News