പരിമിതികൾ അറിയിക്കാതെയാണ് സര്‍ക്കാര്‍ ഇത്തവണ ഓണാഘോഷ പരിപാടികള്‍ നടപ്പിലാക്കുന്നത്; മന്ത്രി ആന്റണി രാജു

പ്രതിസന്ധികളോ പരിമിതികളോ അറിയിക്കാതെ ഗംഭീരമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ഓണാഘോഷ പരിപാടികള്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി ആന്റണി രാജു. ഓണം വാരാഘോഷത്തോടനുബന്ധിച്ച് നെയ്യാര്‍ ഡാമില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ജാതിമത ചിന്തകളെ അകറ്റി നിര്‍ത്തി എല്ലാവരെയും ഒരു പോലെ കാണുന്നതാണ് കേരളത്തിന്റെ സംസ്‌കാരമെന്നും മന്ത്രി പറഞ്ഞു.

ALSO READ:പായിപ്പാട് ജലോത്സവത്തില്‍ വീയപുരം ചുണ്ടന്‍ കിരീടം നേടി

അതേസമയം ആഗസ്റ്റ് 28 ന് ആരംഭിച്ച നെയ്യാര്‍ ഡാമിലെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കും. സംഗീത – നൃത്തസന്ധ്യ ഉള്‍പ്പെടെ നിരവധി കലാപരിപാടികള്‍ ഇതുവരെ നടന്നു.

സാംസ്‌കാരിക സമ്മേളനത്തിൽ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നെയ്യാര്‍ ഡാം പരിസരത്ത് നടന്ന ചടങ്ങില്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, പങ്കജകസ്തൂരി എം.ഡി ജെ. ഹരീന്ദ്രന്‍ നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ALSO READ:കേരളത്തിൻ്റെ വികസന പെരുമക്കൊപ്പം പുതുപ്പള്ളി വളർന്നില്ല, നാട്ടിലെ മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കാൻ ഇടതുപക്ഷം വിജയിക്കണം; എ വിജയരാഘവൻ
അതേസമയം നഗരത്തിലും ഓണംഘോഷ പരിപാടികൾ ഗംഭീരമായി നടക്കുകയാണ്. 31 വേദികളില്‍ രാത്രി വൈകിയും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സെപ്തംബര്‍ രണ്ടാം തീയ്യതിയാണ് വാരാഘോഷം അവസാനിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News