
മലയാള സിനിമയിൽ വലിയ മുന്നേറ്റമുണ്ടാക്കിയ ചിത്രമാണ് ദൃശ്യം. മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ആകാംഷയുടെ മുൾമുനയിലൂടെയാണ് ചിത്രം മുന്നോട്ട് പോയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സിനിമ വലിയ വിജയമായിരുന്നു. ദൃശ്യത്തിന് പിന്നീട് തുടർച്ചകളുമുണ്ടായി. ദൃശ്യം രണ്ടും സിനിമാ ആസ്വാദകർ ഏറ്റെടുത്തതു. നാളെ ദൃശ്യം മൂന്ന് തീയേറ്ററുകളിൽ എത്താൽ പോകുകയാണ്. സിനിമാ പ്രേമികളുടെ ഏറെ നാളായുള്ള കാത്തിരിപ്പാണ് നാളെ തീയേറ്ററിൽ എത്തുന്നത്.
ഇപ്പോഴിത ദൃശ്യം പിറന്നതിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുയാണ് സംവിധായകൻ ജീത്തു ജോസഫ്. സിനിമയ്ക്ക് തന്നെ നയിച്ച ലീഡിനെപ്പറ്റിയാണ് ജീത്തു ജോസഫ് പറഞ്ഞിരിക്കുന്നത്. രണ്ടായിരത്തിൽ നടന്ന സംഭവമാണ് ജീത്തു ജോസഫിനെ ദൃശ്യം എന്ന സിനിമയിലേക്കെത്തിച്ചത്. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് തന്നെ ദൃശ്യത്തിലേക്കെത്തിച്ചത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള വിഷയമായിരുന്നു. അത് പിന്നീട് പൊലീസ് കേസിലേക്കെത്തുകയും ചെയ്തു. ആ സമയത്ത് ഒരാൾ ജീത്തു ജോസഫിനോട് പറഞ്ഞത് രണ്ട് പേരുടെ ഭാഗത്തും ശരിയും തെറ്റുമുണ്ടെന്നാണ്.
Also read: മമ്മൂക്കയുടെ മട്ടാഞ്ചേരി മാഫിയ ഇക്കൊല്ലമെത്തുമോ; മറുപടിയുമായി തിരക്കഥാകൃത്ത്
ആരുടെ കൂടെ നിൽക്കണമെന്നായിരുന്നു അയാളുടെ കൺഫ്യൂഷൻ. തീയേറ്ററുകളിൽ ഇങ്ങനെയൊരു അവസ്ഥ വന്നാൽ പ്രേക്ഷകർ ആരുടെ കൂടെ നിൽക്കുമെന്നായിരുന്നു പിന്നീട് ജീത്തു ജോസഫ് ചിന്തിച്ചത്. ഇതാണ് പിന്നീട് ദൃശ്യത്തിലെത്തിയത്. എന്നാൽ സിനിമയിറങ്ങിയ ശേഷമാണ് തനിക്കൊരു തെറ്റ് പറ്റിയാതായി മനസിലായതെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ ബാലൻസിങ് വന്നില്ല. പ്രേക്ഷകർ ജോർജ് കുട്ടിയുടെ ഭാഗത്താണ് കൂടുതലായി നിലയുറപ്പിച്ചത് എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

