മൂന്ന് തവണ സൈക്കിൾ മോഷ്ടിച്ചു; ഓടിച്ചിട്ട് പിടിച്ച് വിദ്യാർത്ഥിനികൾ

സ്കൂളിൽ നിന്നു സൈക്കിൾ മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ചയാളെ പിടികൂടി ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ. കഴിഞ്ഞദിവസം ഉച്ചയ്ക്കു ആണ് വാളത്തുംഗൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആണ് സംഭവം. വാളത്തുംഗൽ ആക്കോലിൽ നഗർ ഗോപികാ ഭവനിൽ അനീഷിനെ ആണു വിദ്യർത്ഥിനികൾ പിന്തുടർന്നു പിടികൂടിയത്.

ALSO READ:പലസ്തീന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 400 കടന്നു; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദേശകാര്യമന്ത്രാലയം

എന്നാൽ നാലാം തവണയാണ് ഇയാൾ ഇവിടെ നിന്നു സൈക്കിൾ മോഷ്ടിച്ചത്.സ്കൂളിൽ കലോത്സവം നടക്കുന്നതിനിടയിലായിരുന്നു മോഷണം. നേരത്തേ 3 തവണ ഇവിടെ നിന്ന് സൈക്കിൾ മോഷ്ടിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

ഇന്നലെ സ്കൂളിന്റെ മുന്നിലെത്തിയ ഇയാൾ ഗേറ്റിനടുത്ത് നിന്നിരുന്ന സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളോട്, മകൾക്കു ചോറു കൊടുക്കാനുണ്ട് എന്നു പറഞ്ഞാണ് മോഷ്ടാവ് സ്കൂൾ വളപ്പിൽ എത്തിയത്. പിന്നാലെ സൈക്കിളുമായി പുറത്തേക്കു പോകുന്നതിനിടയിൽ സമീപം ഉണ്ടായിരുന്ന അഭിരാമി, ആതിര എന്നീ കെഡറ്റുകൾ മോഷ്ടാവിനെ തിരിച്ചറിഞ്ഞു പിന്നാലെ ഓടി.

ALSO READ:മല്ലുട്രാവലർക്ക് ജാമ്യമില്ല; ലൈംഗികാതിക്രമ കേസില്‍ ഷാക്കിറിന് തിരിച്ചടി

ഗേറ്റിനു മുന്നിൽ ഇയാളെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ തടഞ്ഞുവെങ്കിലും ഇവരെ തള്ളിയിട്ട ശേഷം സൈക്കിൾ ഉപേക്ഷിച്ചു മോഷ്ടാവ് രക്ഷപെടുകയിരുന്നു. പിന്നാലെ കെഡറ്റുകളും ഓടി. ബഹളം കേട്ടു മറ്റു വിദ്യാർഥികളും രക്ഷാകർത്താക്കളും നാട്ടുകാരും പിന്നാലെ ഓടി. വീടുകളുടെ ചുറ്റുമതിലുകൾ ചാടിക്കടന്നു 500 മീറ്ററോളം പിന്നിട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി ഇരവിപുരം പൊലീസിൽ ഏൽപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here