ബില്‍ക്കിസ് ബാനു കേസ്, ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ച നടപടിക്കെതിരെയാണ് കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. ‘ഇന്ന് ബില്‍ക്കിസ് ബാനുവാണെങ്കില്‍ നാളെ മറ്റാരുമാകാ’മെന്ന് ചൂണ്ടിക്കാണിച്ച സുപ്രീംകോടതി കുറ്റവാളികളെ വിട്ടയച്ചതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനും കോടതി നിര്‍ദേശിച്ചു.

പൊതുതാല്‍പര്യം കണക്കിലെടുത്താണ് കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവ് നല്‍കേണ്ടതെന്നും കോടതി സര്‍ക്കാരിനോട് ചൂണ്ടിക്കാട്ടി. ആയിരത്തിലധികം ദിവസം പരോള്‍ അനുവദിച്ചത് ഏത് നയത്തിന്റെ അടിസ്ഥാനത്തിലാണ് എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

2002ലെ ഗുജറാത്ത് വംശഹത്യക്കിടെ പ്രതികള്‍ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കേസിലെ 11 പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കിന് ഭാനു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മേയ് 2 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഇവരെ മോചിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിചാരണയും ശിക്ഷാവിധിയും നടപ്പിലാക്കിയത് മഹാരാഷ്ട്രയില്‍ ആയതിനാല്‍ ഗുജറാത്ത് സര്‍ക്കാരിന് ഇവരെ മോചിപ്പിക്കാന്‍ കഴിയുമോ എന്നതാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന നിയമപ്രശ്നം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News