ഗ്യാൻ വ്യാപി മസ്ജിദ് ശിവലിംഗം കണ്ടെത്തിയ ഭാഗം സർവേയിൽ നിന്നൊഴിവാക്കാൻ നിർദേശിച്ച് കോടതി

വാരണാസി ഗ്യാൻവാപി മസ്ജിദിൽ സർവേക്ക് നിർദേശം നൽകി ജില്ലാ കോടതി . ആ‌ർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കാണ് വാരണാസി ജില്ലാ കോടതി നിർദേശം നൽകിയത്. ജൂലായ് 14ന് ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം ജില്ലാ ജഡ്ജി എ.കെ.വിശ്വേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വർഷം മെയ് മാസത്തിൽ (സിപിസി സെക്ഷൻ 75 (ഇ), ഓർഡർ 26 റൂൾ 10 എ പ്രകാരം) നാല് സ്ത്രീകൾ കോടതിക്ക് മുമ്പാകെയുള്ള അപേക്ഷ നൽകുകയായിരുന്നു. ലക്ഷക്കണക്കിന് വർഷങ്ങളായി ഗ്യാൻവാപി മസ്ജിദ് പരിസരത്ത് സ്വയംഭൂ ജ്യോതിർലിംഗം നിലനിന്നിരുന്നതായി അപേക്ഷയിൽ പറയുന്നു.അപേക്ഷ പരിഗണിച്ച് ഗ്യാൻവ്യാപി മസ്ജിദിലെ പ്രവർത്തനങ്ങൾക്ക് ഭംഗം വരാത്ത രീതിയിൽ സർവേ നടത്തണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

also read:‘ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു; പക്ഷേ ഭാര്യയെ സുരക്ഷിതയാക്കാന്‍ എനിക്ക് കഴിഞ്ഞില്ല’: മണിപ്പൂരില്‍ അതിക്രമത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവ് പറയുന്നു
ശിവലിം​ഗം കണ്ടെത്തിയെന്ന് പറയുന്ന ജലസംഭരണി ഒഴികെയുള്ള ഭാ​ഗങ്ങളിൽ സർവേ നടത്താനാണ് കോടതി നിർദേശം നൽകിയത്. ജലസംഭരണി ഉൾപ്പെടുന്ന ഭാ​ഗങ്ങൾ നേരത്തെ സുപ്രീം കോടതി നിർദേശപ്രകാരം സീൽ ചെയ്തിരുന്നു.രാവിലെ 8 മുതൽ 12 മണിവരെ സർവേ നടത്താനാണ് കോടതി അനുവാദം നൽകിയത്. മസ്ജിദിൽ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ ഉണ്ടാക്കാൻ പാടില്ല. ഈ സമയത്ത് പ്രാർത്ഥനകൾ മുടങ്ങാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.മസ്ജിദിൽ ആരാധന നടത്താൻ അനുമതി തേടി നാല് ഹിന്ദു വനിതകളാണ് ആദ്യം വാരണാസി കോടതിയെ സമീപിച്ചത്.

also read:“കൂടെയുണ്ടായിരുന്നവർ തന്ന കൊടുക്കൽ വാങ്ങലിൽ നിന്നാണ് ഇട്ടി സൃഷ്ടിക്കപ്പെട്ടത്”- അലൻസിയർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News