
എന്തു ചെയ്താലും ഫോക്കസ് കിട്ടാത്ത ഒരു അവസ്ഥയിലൂടെ ആണോ നിങ്ങൾ കടന്നു പോകുന്നത്. എന്നാൽ, നിങ്ങൾക്ക് ബ്രെയിൻ റോട്ടാണ്. ഒരു വ്യക്തിയുടെ മാനസികമോ ബൗദ്ധികമോ ആയ അവസ്ഥയുടെ അപചയത്തെയാണ് ബ്രെയിൻ റോട്ടെന്ന് വിളിക്കുന്നത്. നിങ്ങൾക്ക് ബ്രെയിൻ റോട്ടുണ്ടോയെന്ന് തിരിച്ചറിയണോ ?
സാധാരണേതിൽ നിന്ന് വ്യത്യസ്തമായി വീഡിയോകൾ വേഗത്തിൽ കാണുന്ന ആളുകളിൽ ബ്രെയിൻ റോട്ടുള്ളവരാണെന്ന് പഠനം പറയുന്നു. ഇത്തരക്കാർ എപ്പോഴും ഫോൺ നോക്കുന്നു. അതിപ്പോൾ സിനിമ കാണുമ്പോൾ പോലും ഫോൺ നോക്കിയാലെ ഇവർക്ക് സമാധാനമുണ്ടാവൂ. ചെറിയൊരു വിരസത തോന്നിയാലും ഇവർ ആദ്യം ആശ്രയിക്കുന്നത് ഫോണിനെ ആയിരിക്കും. നിങ്ങളുടെ ഫോണിൽ നിങ്ങൾ ഏറ്റവും കൂടുതൽ ചിലവഴിക്കുന്നത് ഇൻസ്റ്റഗ്രാമിലായിരിക്കും.
ALSO READ; അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ് ഭക്ഷണം സൂക്ഷിക്കാറുണ്ടോ? ആ ശീലം അത്ര നല്ലതല്ല
ബ്രെയിൻ റോട്ടുള്ള ആളുകൾക്ക് സ്ക്രീൻ നോക്കാതെ ഭക്ഷണം കഴിക്കാൻ കഴിയില്ല. ഇവർ ഉണർന്നാലോ ഉടൻ തന്നെ ആദ്യം കൈയിലെടുക്കുന്നത് ഫോണായിരിക്കും. അവസാനമായി എപ്പോഴാണ് ഫോൺ ഉപയോഗിക്കാതെ ഇരുന്നതെന്ന് ചിന്തിച്ചെടുക്കാൻ പോലും കഴിഞ്ഞേക്കില്ല.
മറ്റൊരാളോട് സംസാരിക്കുമ്പോൾ പോലും നിങ്ങൾക്ക് മുഴുവൻ ശ്രദ്ധ നൽകാൻ കഴിയാതെയിരിക്കുന്നതും ബ്രെയിൻ റോട്ടിന്റെ ലക്ഷണങ്ങളാണ്. മേൽപ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും നിങ്ങൾക്കുണ്ടെങ്കിൽ ബ്രെയിൻ റോട്ടുണ്ടെന്ന് ഉറപ്പിക്കാം. മനസിന് ഒരു റീസെറ്റ് ആവശ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

