“2023 ബിസി”: കാവിയില്‍ മുക്കിയ ഇന്ത്യന്‍ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനത്തെ വിമര്‍ശിച്ച് ‘ദി ടെലിഗ്രാഫ്’

അഭിലാഷ് രാധാകൃഷ്ണന്‍

ഇന്ത്യയുടെ പാര്‍ലമെന്‍റ്  മന്ദിരത്തിന്‍റെ  ഉദ്ഘാടന ചടങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് ദി ടെലിഗ്രാഫ് ദിനപത്രം. ‘2023 ബിസി’ (ക്രിസ്തു വര്‍ഷത്തിന് മുമ്പുള്ള 2023) എന്നാണ് പാര്‍ലമെന്‍റ്  മന്ദിര ഉദ്ഘാടനത്തിന്‍റെ ഒന്നാം പേജ് വാര്‍ത്തയ്ക്ക് പത്രം നല്‍കിയ തലക്കെട്ട്. സ്വതന്ത്ര ഇന്ത്യയുടെ ജനങ്ങള്‍ക്കായി അതുല്യമായ മന്ദിരം വേണമെന്ന് 1947 ഓഗസ്റ്റ് 14 ന് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ച പത്രം, ഇപ്പോള്‍ ഉദ്ഘാടനം ചെയ്ത മന്ദിരമായിരുന്നോ ഇന്ത്യ സ്വപ്നം കണ്ടതെന്ന ചോദ്യവുമുയര്‍ത്തുന്നു.

പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനം നടക്കുമ്പോള്‍ പുറത്ത് ജനാധിപത്യപരമായി സമരം ചെയ്ത ഗുസ്തി താരങ്ങളെ പൊലീസ് റോഡിലൂടെ വലിച്ചി‍ഴയ്ക്കുന്നതും പത്രത്തിന്‍റെ ഒന്നാം പേജില്‍ ഇടംപിടിച്ചു.

പാര്‍ലമെന്‍റ്  മന്ദിരത്തിന്‍റെ ഉദ്ഘാടനത്തെ കാവിയില്‍ മുക്കി ഇന്ത്യന്‍ മതനിരപേക്ഷതയെ കൊഞ്ഞനം കുത്തിയ കേന്ദ്ര നടപടിയെ വിമര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിച്ച  മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ നരേന്ദ്രമോദിയെ പുക‍ഴ്ത്തുന്ന പതിവ് തെറ്റിച്ചില്ല എന്നതും ശ്രദ്ധേയമായി.

ഇന്ത്യയുടെ ജനാധിപത്യം വാ‍ഴുന്ന പാര്‍ലമെന്‍റ്  മന്ദിരത്തിന്‍റെ  ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രിയും  ഒരു മതത്തിലെ പൂജാരിമാരും ചേര്‍ന്ന് നിര്‍വ്വഹിച്ചപ്പോള്‍ ചോദ്യംചെയ്യപ്പെട്ടത് രാജ്യത്തിന്‍റെ മതനിരപേക്ഷതയെന്നാണ് ഉയര്‍ന്നുവന്ന വിമര്‍ശനം. 21ാം നൂറ്റാണ്ടിലും ജനാധിപത്യ രാജ്യത്ത് മോദി ഭരിക്കുമ്പോള്‍  പ്രഥമപൗരയെക്കാള്‍ പ്രാധാന്യം പൂജാരിമാര്‍ക്ക് ലഭിച്ചതില്‍ അത്ഭുതമില്ലെന്നും വിമര്‍നമുണ്ടായി. രാജ ഭരണകാലം ക‍ഴിഞ്ഞപ്പോള്‍ ഒ‍ഴിവാക്കിയ അധികാരത്തിന്‍റെ ചെങ്കോല്‍ പാര്‍ലമെന്‍റില്‍ സ്ഥാപിച്ചതും ഏകാധിപത്യത്തെ പ്രതിഷ്ടിക്കുന്നതിന്‍റെ ഭാഗമാണെന്നും  ജനാധിപത്യ വിശ്വാസികള്‍ ചൂണ്ടിക്കാട്ടി.

ALSO READ: വീട്ടിലെത്താൻ റോഡില്ല; കുഞ്ഞിന്റെ മൃതദേഹവും ചുമന്ന് അമ്മ നടന്നത് കിലോമീറ്ററുകളോളം

ഭരണഘടനയുടെ ശക്തിയായ എതിര്‍ ശബ്ദങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷവും പ്രതിഷേധ സൂചകമായി ഉദ്ഘാടന ചടങ്ങ് ബഹിഷ്കിരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News