മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇപ്പോ‍ഴത്തെ പ്രവര്‍ത്തനങ്ങള്‍: വി എസ് എസ് സി ഡയറക്ടർ

ചാന്ദ്രയാന്‍ 3 ദൗത്യം കൃത്യമായ രീതിയിലാണ് മുന്നേറുന്നതെന്നും വിജയം ഉറപ്പാണെന്നും വി എസ് എസ് സി ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻ നായർ. ശരിയായ കണക്കു കൂട്ടലിലൂടെ പേടകം ചന്ദ്രന്‍റെ  ഭ്രമണപഥത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്
ഇപ്പോഴത്തെ പ്രവർത്തനങ്ങൾ നടക്കുന്നത്. മനുഷ്യനെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിക്കാനുള്ള പേടകത്തിന്‍റെ  പരീക്ഷണം സെപ്റ്റംബറിൽ നടക്കുമെന്നും എസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ALSO READ:  ‘മുസ്ലിം വിരുദ്ധമായ നിയമനിർമാണത്തെ പ്രതിരോധിക്കുക എന്നതാണ് സി പി ഐ എം നിലപാട്’; എ വിജയരാഘവന്‍

ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ ക‍ഴിഞ്ഞ ദിവസം 2.35നാണ്  പടുകൂറ്റൻ റോക്കറ്റായ എൽ വി എം 3 എം 4 ചാന്ദ്രയാൻ മൂന്നുമായി  കുതിച്ചുയർന്നത്. രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന്  പേടകം പുറപ്പെട്ടത് ചാന്ദ്രരഹസ്യങ്ങളുടെ അന്വേഷണ ചരിത്രത്തിലേക്ക് ഇന്ത്യക്ക് ഒരു പുതിയ കുതിപ്പേകിക്കൊണ്ടാണ്. 22-ാം മിനിറ്റിൽ ആദ്യഭ്രമണപഥത്തിലെത്തി. പേടകം പ്രതീക്ഷിച്ച പോലെ സഞ്ചരിക്കുന്നുവെന്നും രാജ്യത്തിന് അഭിമാന നിമിഷമാണെന്നും ഐ എസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

ALSO READ: ചുവന്ന് തുടുത്ത് കല്ലിയൂ൪ പഞ്ചായത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here