സ്ഥിരമായി വാഴക്കുല മോഷണം; നാട്ടുകാർ വലവിരിച്ച് കാത്തിരുന്നത് 10 ദിവസം, ഒടുവിൽ കള്ളൻ പിടിയിൽ

banana thief

തൃശൂരിൽ സ്ഥിരമായി വാഴക്കുലകൾ മോഷ്ടിക്കുന്ന കള്ളനെ നാട്ടുകാർ ചേർന്ന് പിടികൂടി. തൃശൂർ ജില്ലയിലെ മുള്ളൂർക്കര ഇരശേരിയിലാണ് സംഭവമുണ്ടായത്. 50ഓളം നേന്ത്രവാഴക്കുലകളാണ് ഇയാൾ മോഷ്ടിച്ചത്. മോഷണം സ്ഥിരമായതോടെ നാട്ടുകാർ ചേർന്ന് കള്ളനെ കൈയോടെ പിടികൂടുകയായിരുന്നു.

Also Read; പ്രവർത്തനമില്ലാത്ത കാഷ്യു ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു

തൃശൂർ ചേലക്കര സ്വദേശിയായ അജിത് കൃഷ്ണനാണ് സ്ഥിരമായി വാഴക്കുലകൾ മോഷ്ടിച്ചിരുന്നത്. പഞ്ചായത്തിന്റെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ഹംസ എന്നയാളുടെ പുരയിടത്തിൽ നിന്ന് 50 വാഴക്കുലകൾ വരെ ഇയാൾ മോഷ്ടിച്ചിരുന്നു. പല ദിവസങ്ങളിലായെത്തി ഇയാൾ വാഴക്കുല മോഷണം നടത്തുകയായിരുന്നു.

കള്ളനെ പിടിക്കാൻ പൊലീസിന് പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ നാട്ടുകാർ സംഘടിക്കുകയും കള്ളനായി വല വിരിക്കുകയും ചെയ്തിരുന്നു. പത്ത് ദിവസം നാട്ടുകാർ കള്ളനായി കാത്തിരുന്നു. ഒടുവിൽ അടുത്ത വാഴക്കുല മോഷ്ടിക്കാൻ എത്തിയപ്പോൾ നാട്ടുകാർ കള്ളനെ വളഞ്ഞിട്ട് പിടിച്ചു.

Also Read; ഹേമ കമ്മറ്റി റിപ്പോർട്ട്; ഏത് ഉന്നതനാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ല: മന്ത്രി സജി ചെറിയാൻ

ഓട്ടോയിലെത്തിയാണ് ഇയാൾ വാഴക്കുല മോഷ്ടിക്കുന്നത്. വന്ന അതേ ഓട്ടോയിൽ ഇയാൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും വാഹനം തകരാറിലായി നിന്നു. ഇതോടെ നാട്ടുകാർ വളഞ്ഞിട്ട് ഇയാളെ പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News