
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ അദാലത്ത് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന അദാലത്തിൽ 177 പരാതികൾ തീർപ്പാക്കിയതായി കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ അറിയിച്ചു. 221 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.അദാലത്തിന്റെ അവസാന ദിനത്തിൽ 57 പരാതികളാണ് പരിഹരിച്ചത്. 69 പരാതികളാണ് പരിഗണിച്ചത്.
Also read – കാലവർഷം കനക്കുന്നു; ഇന്നും നാളെയും ശക്തമായ കാറ്റ് എത്തും
വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുൻപാകെ സമർപ്പിച്ചതും, വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിലെ പരാതികളാണ് അദാലത്തിൽ തീർപ്പാക്കിയത്. തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ജില്ലാ അദാലത്തിന് മെമ്പർമാരായ സേതുനാരായണൻ, ടി കെ വാസു, എന്നിവരാണ് നേതൃത്വം നൽകിയത്. പോലീസ് ഓഫീസർമാർ, റവന്യൂ, കൃഷി, പഞ്ചായത്ത് , പഞ്ചായത്ത്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
English Summary – The Thiruvananthapuram District Adalat of the State Scheduled Castes and Scheduled Tribes Commission concluded. The chairman of the commission said that 177 complaints were disposed of in the three-day adalat.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here