കിരീടം തൊട്ടടുത്ത്! ഐപിഎൽ ഫൈനലിൽ ഗുജറാത്തിനെതിരെ ആർസിബി വിജയത്തിലേക്ക് കുതിക്കുന്നു

venkatesh iyer rcb

ഐപിഎൽ ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു കിരീടത്തിലേക്ക് കുതിക്കുന്നു. 156 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ആർസിബി 6.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന ശക്തമായ നിലയിലാണ്. ചെറിയ ലശ്കയം തേടിയിറങ്ങിയ ആർസിബിക്ക് തകർപ്പൻ തുടക്കമാണ് ഓപ്പണർ വെങ്കടേഷ് അയ്യർ നൽകിയത്. നാല് ഫോറും രണ്ട് സിക്‌സും ടക്കം 16 പന്തിൽ 32 റൺസ് നേടി അയ്യർളി ബെംഗളുരുവിന്റെ നിയന്ത്രണത്തിലാക്കി. ദേവ്ദത്ത് പടിക്കൽ വെറും ഒരു റൺസ് മാത്രം നേടി മടങ്ങിയെങ്കിലും വെറും 12 പന്തിൽ 35 റൺസ് നേടിയ വിരാട് കോഹ്ലി മറുവശത്ത് തകർപ്പൻ ഫോമിലാണ്. നായകൻ രജത് പട്ടീദാ ആണ് കോഹിലിക്കൊപ്പം ക്രീസിൽ.

Also Read:ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 155 റൺസിൽ ഒതുക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു

നിലവിൽ 83 പന്തിൽ 80 റൺസ് മാത്രമാണ് ടീമിന് വിജയത്തിനായി വേണ്ടത്.ഗുജറാത്തിനായി മുഹമ്മദ് സിറാജും കഗിസോ റബാഡയും ഓരോ വിക്കറ്റ് വീതം നേടി.നേരത്തെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആർസിബിക്കെതിരെ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രമാണ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News