
യുഡിഎഫ് സർക്കാരിന് നെഹ്റുവിയൻ നിലപാട് ഇല്ലെന്നും, തികഞ്ഞ വലതുപക്ഷ സമീപനമാണ് സ്വീകരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ.സ്വകാര്യവൽക്കരണ നയങ്ങൾ എല്ലാ മേഖലകളിലും വ്യാപിപ്പിക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. നടപടി നേരിട്ട ഐഎഎസുകാരെ തിരിച്ചെടുത്തത് വലിയ തെറ്റല്ലെങ്കിലും ആർഎസ്എസ് അജണ്ട നടപ്പാക്കാൻ കഴിയുന്ന വകുപ്പിൽ സംഘപരിവാർ നിലപാട് സ്വീകരിക്കുന്നവരെ മേധാവികളായി നിയമിക്കുന്നത് ആശങ്കാജനകമാണെന്നു അദ്ദേഹം പറഞ്ഞു.
കൂടാതെ, വന്യജീവി ആക്രമണങ്ങളിൽ സർക്കാർ ലാഘവ സമീപനം സ്വീകരിക്കുന്നുവെന്ന വിമർശനവും അദ്ദേഹം ഉയർത്തി . ഈ സർക്കാർ വന്നതിനു ശേഷം അഞ്ചുപേർ വന്യജീവി ആക്രമണത്തിൽ മരിച്ചിട്ടുണ്ടെന്നും, എന്നാൽ ലാഘവത്തോടെയാണ് മന്ത്രി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. മന്ത്രിയെ മാറിയിട്ടുള്ളൂ ആനയും ഉദ്യോഗസ്ഥരും മാറിയിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തേണ്ടിവരുമെന്നും മാസ്റ്റർ വ്യക്തമാക്കി.
“പുതുവഴികൾ” എന്ന പേരിൽ പുതിയ വാട്സ്ആപ്പ്, ഓൺലൈൻ, ഇ-മെയിൽ സംവിധാനങ്ങൾ ആരംഭിച്ചതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ.ജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഈ സംവിധാനം ഉപയോഗിക്കാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി puthuvazhikal@gmail.com എന്ന ഇമെയിൽ അക്കൗണ്ടും +91 79947 77168 എന്ന ഫോൺ നമ്പറും ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട് എല്ലാ ഘടകങ്ങളിലും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

