‘ലക്ഷ്യങ്ങൾ പൂർത്തിയാക്കി’; ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിച്ചതായി അമേരിക്ക

iran

ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിച്ചെന്ന അവകാശവാദവുമായി അമേരിക്ക. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ ഔദ്യോ​ഗികമായി അറിയിച്ചു. എന്നാൽ യുദ്ധം അവസാനിച്ചതായി അമേരിക്ക പ്രഖ്യാപിച്ചിട്ടില്ല. ഇറാനെതിരായ യുദ്ധത്തിൽ ഇനി യുഎസ് ആക്രമണം നടത്തില്ലെന്നും ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി ഘട്ടം അവസാനിച്ചെന്നും ലക്ഷ്യങ്ങൾ പൂർത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്ക പ്രതിരോധ ഘട്ടത്തിലേക്ക് കടന്നു. എന്നാൽ, ഇറാൻ ഇനിയും അമേരിക്കയ്‌ക്കെതിരെ സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കും. ഹോർമുസ് കടലിടുക്ക് തുറക്കുകയാണ് ഇനിയുള്ള പ്രധാന ലക്ഷ്യം. എന്നാൽ ഇറാനുമായുള്ള നാവിക ഉപരോധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട് ഇറാനുമായി ധാരണയിൽ എത്തിയതായും അ​ദ്ദേ​ഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News