
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന നടന്‍ മോഹന്‍ലാലിന്റെ നിലപാടില്‍ പരസ്യപ്രതികരണവുമായി നടി സീമ ജി നായര്‍. തണലേകാന്‍ ഒരു വന്‍ മരം ഉള്ളപ്പോള്‍ തണലിന്റെ വില പലരും മനസിലാക്കാതെ പോകുന്നു. ആ മരം ഇല്ലാതായി കഴിയുമ്പോള്‍ ആണ് അത് നല്‍കിയ തണല്‍ എത്രത്തോളം ആയിരുന്നെന്ന് മനസിലാകുക എന്നാണ് സീമ ജി നായര്‍ ഫേസ്ബുക്കിൽ കുറിച്ചത്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നിന്ന് മോഹല്‍ലാലിന് ഒപ്പമെടുത്ത ചിത്രത്തോടൊപ്പമാണ് സീമ ജി നായര്‍ കുറിപ്പ് പങ്കുവെച്ചത്.
അമ്മയുടെ കഴിഞ്ഞ ഭരണസമിതിയുടെ പ്രസിഡന്റായിരുന്ന മോഹല്‍ലാല്‍ തിരികെ വരണമെന്ന് ഇരുപതോളം പേര്‍ കഴിഞ്ഞ ജനറല്‍ ബോഡിയില്‍ ശക്തമായി ഉന്നയിച്ചിരുന്നു.എന്നാല്‍ താന്‍ പ്രസിഡന്റ് ആകാന്‍ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്ക് പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെയെന്നുമാണ് മോഹന്‍ലാല്‍ നിലപാടെടുത്തത്.ഇതോടെ മോഹല്‍ലാലിന് വേണ്ടി ശക്തമായി വാദിച്ചവര്‍ പ്രതിഷേധിക്കുന്ന സാഹചര്യവും ഉണ്ടായി.
ALSO READ: പകുതി അംഗങ്ങളുടെ പിന്തുണ പോരെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചു നിന്നു; അമ്മ തെരഞ്ഞെടുപ്പിലേക്ക്…
നിലവില്‍ മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ധാരണ.അതുവരെ അഡ്‌ഹോക് കമ്മിറ്റി തന്നെ തുടരും.പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണ ആകാത്ത സാഹചര്യത്തിലാണ് സംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. യോഗത്തിന് എത്തിയ മുഴുവന്‍ അംഗങ്ങളും മോഹന്‍ലാല്‍ തന്നെ പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അംഗങ്ങളില്‍ പകുതിയോളം പേര്‍ മാത്രമാണ് യോഗത്തിന് എത്തിയിരുന്നത്.പകുതി അംഗങ്ങളുടെ പിന്തുണ പോരെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചു നിന്നതോടെയാണ് തെരഞ്ഞെടുപ്പ് നടത്താം എന്ന നിലപാടിലേക്ക് അഡ്ഹോക് കമ്മിറ്റി എത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here