
വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ. കേരളം എന്നതിന് പകരം കാരളം എന്നെഴുതിയ വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ ആണ് വൈറലായത്. കൊച്ചി കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയപ്പോളാണ് സംഭവം.
സമ്മിറ്റ് വേദിയിലെ ബോർഡിലാണ് കേരളം എന്നതിന് പകരം മന്ത്രി കാരളം എന്ന് ഇംഗ്ലീഷിൽ എഴുതിയത്.
മറ്റൊരാൾ പുറകിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന കാര്യമാണ് മന്ത്രി ബോർഡിൽ എഴുതുന്നത്. ഇംഗ്ലീഷിലാണോ മലയാളത്തിലാണോ എഴുതേണ്ടത് എന്ന് ചോദിച്ചതിന് ശേഷമായിരുന്നു മന്ത്രി എഴുതാൻ മുതിർന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

