
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്ന സർവ്വകക്ഷി പ്രതിനിധി സംഘങ്ങളുടെ സന്ദർശനം ഇന്ന് അവസാനിക്കും. ബിജെപി എംപി രവിശങ്കർ പ്രസാദിന്റെയും കോൺഗ്രസ് നേതാവ് ശശി തരൂരിന്റെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘങ്ങൾ സന്ദർശനം പൂർത്തിയാക്കി ഇന്ന് ഇന്ത്യയിൽ മടങ്ങിയെത്തും.
ജൂൺ 5 മുതൽ 7 വരെയുള്ള ജർമ്മനി സന്ദർശന വേളയിൽ രവിശങ്കർ പ്രസാദ് നയിക്കുന്ന സംഘം ജർമ്മനി പാർലമെന്റിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുമായും , പ്രമുഖ തിങ്ക് ടാങ്കുകളിൽ നിന്നുള്ള പ്രധാന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
ALSO READ : ഭീകരവാദത്തിനെതിരെ ലോക രാഷ്ട്രങ്ങളുടെ പിന്തുണ തേടിയുള്ള സർവകക്ഷി പ്രതിനിധിസംഘത്തിന്റെ പര്യടനം തുടരുന്നു
7 പ്രതിനിധി സംഘങ്ങളിൽ ലോക്സഭാംഗങ്ങളും നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ 59 പേരാണ് 33 രാജ്യങ്ങൾ സന്ദർശിച്ചത്. ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിൽ ഏഷ്യ ആഫ്രിക്ക യൂറോപ്യൻ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

