
ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ. 22 വർഷത്തെ കാത്തിരിപ്പിന് ശേഷമാണു ഈസ്റ്റ് ബംഗാൾ രാജ്യത്തെ ടോപ് ഡിവിഷൻ കിരീടം സ്വന്തം പേരിൽ ആക്കുന്നത്. 13 കളികളിൽ നിന്നും 26 പോയിന്‍റ് നേടിയാണ് ഈസ്റ്റ് ബംഗാൾ കപ്പ് നേടിയത്.
പോയിന്റ് നിലയിൽ ഒപ്പത്തിന് നിന്ന ബദ്ധവൈരികളായ മോഹൻ ബഗാനെ ഗോൾ ശരാശരിയുടെ മികവിൽ പിന്നിലാക്കിയാണ് ഈസ്റ്റ് ബംഗാൾ ചരിത്ര നേട്ടം കൈവരിച്ചത്. ഇന്ന് നടന്ന ഇന്‍റർ കാശിക്കെതിരെയുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിക്കുന്നു ഈസ്റ്റ് ബംഗാൾ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടത്.
Also Read:അഹമ്മദാബാദിൽ ഗുജറാത്തിന്റെ ബാറ്റിംഗ് താണ്ഡവം; ചെന്നൈക്ക് ജയിക്കാൻ 230 റൺസ് വേണം
മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ഈസ്റ്റ് ബംഗാൾ യൂസഫ് എസ്സെജ്ജാരിയും മുഹമ്മദ് റഷീദും നേടിയ ഗോളുകളിലൂടെ കളിയിൽ തിരിച്ചു വരുകയായിരുന്നു. 2004ൽ ദേശീയ ഫുട്ബോൾ ലീഗ് കിരീടം നേടിയതിന് ശേഷം ഇത് ആദ്യമായാണ് ടീം ഒരു ദേശീയ ലീഗ് kകിരീടം ഉയർത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

