ആശ്വാസം; യമുനയിൽ ജലനിരപ്പ് വീണ്ടും താഴ്ന്നു

പ്രളയക്കെടുതിയിലായ ദില്ലിയിൽ നിന്ന് ആശ്വാസവാർത്ത. യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും താഴ്ന്നു. 208.38 മീറ്ററിലേക്കാണ് ജലനിരപ്പ് താഴ്ന്നത്. എന്നാൽ ദില്ലി നഗരത്തിൽ ജലം ഒഴുകിയെത്തുന്നത് തുടരുകയാണ്. സുപ്രീം കോടതി പരിസരത്ത് വരെ വെള്ളം എത്തി. മഥുര റോഡിന്റെയും ഭഗ് വൻ ദാസ് റോഡിന്റെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. ആറ് ജില്ലകൾ പ്രളയത്തിൽ മുങ്ങിക്കിടക്കുകയാണ്. ഇവിടങ്ങളിലെ ജനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. 23,692 പേരെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഈ സാഹചര്യത്തിൽ ദില്ലിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഞായറഴ്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അവശ്യ സർവീസുകൾ ഒഴികെ മറ്റു സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ട വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. കുടിവെള്ള വിതരണത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങളുണ്ട്. എൻ ഡിആർ എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്.ജനം പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും ദില്ലി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലി ലഫ്റ്റനന്റ് ഗവർണറെ ഫോണിൽ വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അദ്ദേഹം സംസാരിച്ചു. അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സഹായങ്ങളും നൽകുമെന്ന് മോദി അറിയിച്ചു.

Also Read: ആഗോള ഭക്ഷ്യ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News