ജാഗ്രതയോടെ ദില്ലി; യമുനാ നദിയിൽ ജലനിരപ്പ് കുറയുന്നു

ദില്ലിയിൽ യമുനാ നദിയിൽ ജലനിരപ്പ് 208 മീറ്ററിൽ താഴെ എത്തി. ഹരിയാനയിലെ ഹത്നികുണ്ട് അണക്കെട്ടിന്റെ എട്ട് ഷട്ടറുകൾ അടച്ചതോടെയാണ് ജലനിരപ്പ് കുറഞ്ഞത്. ഐടിഒ അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളക്കെട്ട് ഒഴിവാക്കാൻ സൈന്യത്തിന്റെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. 25,478 പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചു. നദിയിലെ ജലനിരപ്പ് അപകടനിലയായ 205.33 മീറ്ററിൽ താഴെ ഇന്ന് എത്തിയേക്കാനാണ് സാധ്യത. അതേസമയം ജാഗ്രത തുടരണമെന്ന് സർക്കാർ അറിയിച്ചു.

പ്രളയ സാഹചര്യം നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് ദില്ലി. ജനം പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും ദില്ലി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വര്‍ഷങ്ങൾക്ക് ശേഷമാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെല്ലാം അപരിചതമായ സാഹചര്യം നേരിടുന്നത്. പെയ്തിറങ്ങിയ പേമാരി ദില്ലിയേയും ആറ് സംസ്ഥാനങ്ങളെയും വെള്ളത്തിൽ മുക്കി. വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഇടിമിന്നലിലും നിരവധിയാളുകളാണ് മരണപ്പെട്ടത്.

ആറായിരം കോടി രൂപയുടെ നാശനഷ്ടം ഹിമാചല്‍ പ്രദേശില്‍ മാത്രം കണക്കാക്കുന്നു. ഗംഗ, അളകനന്ദ തുടങ്ങിയ നദികളിലെ വെള്ളപ്പൊക്കം ഉത്തരാഖണ്ഡിൽ വലിയ വെല്ലുവിളിയാണ്. ഉത്തരാഖണ്ഡിലും ദില്ലിയിലും വെള്ളപ്പൊക്കം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള മേഖലകള്‍ക്ക് ഭീഷണിയാണ്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഹരിയാന ,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ താഴ്ചന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

Also Read: ‘കാരശ്ശേരിയുടെ അറിവിലേക്കാണ്; ഇവിടെ ഒന്നും മരിക്കുന്നില്ല’ – രഞ്ജിത് എഴുതുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel