വിജയിക്കുന്ന ടീം ഇന്ത്യക്കെതിരെ ഫൈനൽ കളിക്കും; പാകിസ്താൻ -ശ്രീലങ്ക ഏഷ്യാ കപ്പ് സൂപ്പർ 4 ഇന്ന്

പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പർ 4 ഇന്ന് നടക്കും. മത്സരത്തിൽ വിജയിക്കുന്ന ടീം ഇന്ത്യക്കെതിരെ ഫൈനൽ കളിക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ALSO READ:കെ എം ബഷീര്‍ കൊലക്കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം

പാകിസ്താൻ ടീമിലെ അംഗങ്ങൾക്ക് പരുക്കുകൾ കാരണം ഇന്ന് രണ്ട് മുൻനിര പേസർമാർ കളിക്കില്ല. സ്ഥിര പേസർമാരിൽ ഷഹീൻ അഫ്രീദി മാത്രമേ ടീമിലുള്ളൂ. ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ പരുക്കേറ്റ നസീം ഷാ, ഹാരിസ് റൗഫ് എന്നിവരെ ഒഴിവാക്കിയാണ് പാകിസ്താൻ ടീം പ്രഖ്യാപിച്ചത്. നസീം ഷാ ഏഷ്യാ കപ്പിൽ നിന്ന് തന്നെ പുറത്തായി. എന്നാൽ ഹാരിസ് റൗഫ് ഫൈനൽ കളിച്ചേക്കുമെന്നാണ് വിവരം.

ഇന്ന് നസീം ഷായ്ക്ക് പകരം സമൻ ഖാനും ഹാരിസ് റൗഫിനു പകരം മുഹമ്മദ് വസീം ജൂനിയറും കളിക്കും. ടൂർണമെൻ്റിൽ നിരാശപ്പെടുത്തുന്ന ഫഖർ സമാനും ആഘ സൽമാനും പകരം മുഹമ്മദ് ഹാരിസും സൗദ് ഷക്കീലും കളിക്കും. പേസ് ഓൾറൗണ്ടർ ഫഹീം അഷ്റഫിനു പകരം മുഹമ്മദ് നവാസും ടീമിലെത്തിയിട്ടുണ്ട്.

ALSO READ:നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഘപരിവാര്‍ നേതാവ് അറസ്റ്റില്‍

പാകിസ്താൻ പേസർമാരും ശ്രീലങ്കൻ സ്പിന്നർമാരും തമ്മിലുള്ള കളി കൂടിയാവും ഇന്നത്തെ മത്സരം. പകരമെത്തിയ സമൻ ഖാനും മുഹമ്മദ് വസീം ജൂനിയറും മികച്ച പേസർമാർ തന്നെയാണ്. ശ്രീലങ്കയിൽ , വെല്ലാലഗെ, മഹീഷ് തീക്ഷണ എന്നിവർക്കൊപ്പം ധനഞ്ജയ ഡിസിൽവ, ചരിത് അസലങ്ക എന്നീ സ്പിൻ ഓപ്ഷനുകളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News