ലോകത്തിലെ ഏറ്റവും നീളമുള്ള താടിക്കാരിയെന്ന റെക്കോർഡ് സ്വന്തമാക്കി 38കാരി

ലോകത്തിലെ ഏറ്റവും നീളം കൂടിയ താടിക്കാരിയായി അമേരിക്കൻ സ്വദേശിനി. മിഷിഗണിലുള്ള എറിൻ ഹണികട്ട് എന്ന 38കാരിയാണ് ലോകത്തെ ഏറ്റവും വലിയ താടിക്കാരിയെന്ന റെക്കോർഡ് നേടിയത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം 11.81 ഇഞ്ച് (29.9 സെന്‍റിമീറ്റർ) നീളമുള്ള താടിയുടെ ഉടമയാണ് എറിൻ. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്ന ഹോർമോൺ പ്രശ്നത്തെ തുടർന്ന് മുഖത്തുണ്ടായ അമിതമായ രോമവളർച്ചയാണ് ഇവരുടെ താടിക്ക് കാരണം.

also read :‘ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ’: ജയിലറിലെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച് അല്‍ഫോണ്‍സ് പുത്രന്‍

മുഖത്തെ ഈ രോമവളർച്ച ആദ്യമൊക്കെ വലിയ സമ്മർദ്ദത്തിൽ ആക്കിയിരുന്നെങ്കിലും ഇപ്പോൾ അതൊരു പ്രശ്നമല്ല എന്നാണ് എറിൻ പറയുന്നത്. ”പതിമൂന്നാം വയസ്സുമുതലാണ് മുഖത്ത് അമിത രോമവളർച്ച തുടങ്ങിയത്. ഇത് മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ചതോടെ താടി ഒഴിവാക്കാനായി നിരന്തരമായി ഷേവ് ചെയ്യുകയും വാക്സ് ചെയ്യുകയും ചെയ്തിരുന്നു. പത്തുവർഷത്തോള ഇത് തുടർന്നു. എന്നാൽ കണ്ണിന്‍റെ കാഴ്ച ശക്തി കുറഞ്ഞതോടെ ഷേവ് ചെയ്യുന്നതും വാക്സ് ചെയ്യുന്നതും ബുദ്ധിമുട്ടായി മാറി. ആദ്യകാലങ്ങളിൽ ദിവസം മൂന്നുതവണ ഷേവ് ചെയ്തിരുന്നു. എന്നാൽ ഇന്ന് ഈ താടിയിൽ അഭിമാനിക്കുന്നു ”എന്നാണ് എറിൻ പറയുന്നത്. ഗിന്നസ് ബുക്കിൽ പേര് ഇടംപിടിക്കുന്ന വിധത്തിലുള്ള മാറ്റമായിരിക്കും ഇതെന്ന് താൻ കരുതിയിരുന്നില്ലെന്നും എറിൻ കൂട്ടിച്ചേർത്തു.

അതേസമയം കൊവിഡ് കാലത്താണ് എറിൻ താടി വളർത്തി തുടങ്ങിയത് . ജീവിത പങ്കാളിയും എറിനെ ഇതിന് പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാൽ 75 കാരിയായ വിവിയൻ വീലറുടെ പേരിലുള്ള ലോക റെക്കോർഡാണ് എറിൻ ഹണികട്ട് മറികടന്നത്. 25.5 സെന്‍റിമീറ്ററായിരുന്നു ഇവരുടെ താടിയുടെ നീളം.

also read :പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News