പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, യുവതി അറസ്റ്റിൽ

പട്ടാളത്തിൽ ജോലി വാഗ്‌ദാനം ചെയ്ത് ഒട്ടേറെപ്പേരിൽ നിന്നും പണം തട്ടിയെടുത്ത യുവതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സനാതനപുരം വാർ‍ഡിൽ പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോളാണ് ഈ തട്ടിപ്പു നടത്തിയത്. തിരുവമ്പാടി, പള്ളാത്തുരുത്തി സ്വദേശികളുടെ പരാതിയെ തുടർന്ന് സൗത്ത് എസ്എച്ച്ഒ എസ്‌ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

also read :സിറിഞ്ച് ലഹരി ഉപയോഗിക്കുന്നവർ ജാഗ്രതൈ; മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി കണ്ടെത്തൽ

തനിക്കു പട്ടാളത്തിലാണ് ജോലിയെന്നു പരാതിക്കാരെ പറഞ്ഞു വിശ്വസിപ്പിക്കുകയും, ശേഷം പട്ടാളത്തിൽ ജോലി ശരിയാക്കാമെന്ന വാഗ്ദാനം കൊടുത്തു പണം തട്ടുകയായിരുന്നു. തിരുവമ്പാടി സ്വദേശിയിൽ നിന്ന് 3,72,000 രൂപയും പള്ളാത്തുരുത്തി സ്വദേശികളിൽ നിന്ന് 5,40,000 രൂപയുമാണ് തട്ടിയെടുത്തത്. പകുതി പണം നാട്ടിൽ വച്ചും ബാക്കി തുക ജോലി ശരിയായി എന്നു പറഞ്ഞ് ഡൽഹിയിലേക്കും വിളിച്ചു വരുത്തിയ ശേഷവുമാണ് തട്ടിയെടുത്തത്.

also read :15 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിറ്റു, ദമ്പതികള്‍ അറസ്റ്റില്‍, വാങ്ങിയവര്‍ക്കെതിരെയും അന്വേഷണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here