യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ

യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം നടന്നത്. ചന്തവിള സ്വദേശിനി നൗഫിയ (27)യാണ് തൂങ്ങി മരിച്ചത്. സംഭവത്തിൽ ഭർത്താവ് റഹീസ് ഖാനെ അറസ്റ്റ് ചെയ്തു.

also read:സ്ത്രീകൾക്കായുള്ള സ്വയം പ്രതിരോധ പദ്ധതി; സൗജന്യ പരിശീലനവുമായി കേരള പൊലീസ്

ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് റഹീസ് ഖാൻ നൗഫിയയെ ശരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നതായി നൗഫിയയയുടെ സഹോദരൻ മൊഴി നൽകി.മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

also read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ

മൂന്ന് വര്‍ഷം മുമ്പാണ് കുടുംബ വീടിനോട് ചേര്‍ന്ന ചായ്പില്‍ നൗഫിയയും റഹീസ്ഖാനും താമസമാക്കിയത്. ഇതിന് മുന്‍പ് ഇവര്‍ കിള്ളിയില്‍ വാടകയ്ക്കായിരുന്നു താമസം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here