അമ്മയെ ശുശ്രൂഷിക്കാൻ നാട്ടിലെത്തി; യുവാവിനെ കാത്തിരുന്നത് 80ലക്ഷത്തിന്റെ ഭാഗ്യം

അമ്മയെ ശുശ്രൂഷിക്കാനായി ഗൾഫിലെ ജോലി വിട്ട് എത്തിയ യുവാവിന് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഓഗസ്റ്റിൽ നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഇയാൾക്ക് ലഭിച്ചത്. മനക്കൊടി ചിറയത്ത് അത്താണിക്കൽ പ്രിജു പോളാണ് ഭാ​ഗ്യശാലി. നറുക്കെടുപ്പ് ദിവസം രാവിലെ കുന്നത്തങ്ങാടി കാർ സ്റ്റാൻഡ് പരിസരത്ത് ചായ കുടിക്കാൻ എത്തിയപ്പോഴാണ് പ്രിജു ടിക്കറ്റെടുത്തത്.നാല് ടിക്കറ്റുകളാണ് എടുത്തത്.

also read :‘യുഡിഎഫ് വിജയത്തിന് പിന്നില്‍ സഹതാപതരംഗമുണ്ട്; എല്‍ഡിഎഫ് അടിത്തറയില്‍ മാറ്റം സംഭവിച്ചിട്ടില്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വൈകിട്ട് കൂട്ടുകാർ വിളിച്ചുപറയുമ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം ഇദ്ദേഹം അറിയുന്നത്. കുറച്ചുകാലമായി ലോട്ടറി ടിക്കറ്റുകൾ എടുക്കാറുള്ള പ്രിജുവിന് 5000 രൂപ വരെ ഉള്ള സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. അമ്മ സിസിലിയുടെ അസുഖം ഭേദമായതിനാല്‍ ജർമ്മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭാ​ഗ്യശാലി. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. 40 രൂപയാണ് ടിക്കറ്റ് വില. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

also read :ഡൊണാൾഡ് ട്രംപുമായി ഗോൾഫ് കളിച്ച് എം എസ് ധോണി; വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News