നടുറോഡിൽ അമ്മയുടെ മുന്നിൽ വച്ച് യുവാവ് യുവതിയുടെ വസ്ത്രമഴിച്ചു

നടുറോഡിൽ അമ്മയുടെ മുന്നിൽ വച്ച് യുവാവ് യുവതിയുടെ വസ്ത്രമഴിച്ചു. ഹൈദരാബാദിലെ ജവഹർ നഗർ ഏരിയയിൽ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിചതിനെ തുടർന്ന് വിവിധ വകുപ്പുകൾ ചുമത്തി യുവാവിനെതിരെ കേസെടുത്തു.

also read :കെഎസ്ആർടിസി ബസ്സിനുള്ളിൽ 17കാരന് നേരെ ലൈംഗിക അതിക്രമം; 42കാരൻ പിടിയിൽ

അമ്മയുടെ കൂടെ ഇരുചക്രവാഹനത്തിലാണ് യുവാവ് എത്തിയത്. അതേസമയം തുണിക്കടയിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ യുവാവ് ഉചിതമല്ലാത്ത രീതിയിൽ സ്പർശിച്ചതിനെ യുവതി എതിർത്തു. തുടർന്ന് പ്രകോപിതനായ യുവാവ് യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയുമായിരുന്നു. അതേസമയം ഇരുചക്രവാഹനത്തിൽ അതുവഴി പോവുകയായിരുന്ന മറ്റൊരു സ്ത്രീ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ഇവർക്കുനേരെയും ഇയാൾ പാഞ്ഞടുത്തു. പിന്നീട് നഗ്നയായി റോഡിൽ കിടന്ന യുവതിയെ ഓടിക്കൂടിയ സ്ത്രീകളാണ് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞത് . ഇതിനിടെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, മകനെ തടയാനോ സ്ത്രീയെ സംരക്ഷിക്കാനോ പുരുഷന്റെ അമ്മ ശ്രമിച്ചില്ലെന്നാണ് റിപ്പോർട്ട്.

also read :ആഭ്യന്തര സംഘര്‍ഷം രൂക്ഷം; ലെബനോനിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി യുഎഇ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News