എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി വിവരം

എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലാണ് മോഷണം. 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തു.

ALSO READ :പത്തനാപുരം ചിതല്‍വെട്ടിയില്‍ ഇറങ്ങിയ പുലിയെ പിടിക്കൂടാന്‍ ഊര്‍ജിത ശ്രമം

കഴിഞ്ഞ മാസം 29-നും 30-നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എം.ടി. വാസുദേവന്‍ നായരും ഭാര്യ സരസ്വതിയും വീട്ടില്‍ ഉണ്ടായിരുന്നില്ല.
ഇവര്‍ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പോയതായി അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News