അർധ നഗ്നനായി തിയേറ്ററിൽ മുട്ടിലിഴഞ്ഞ് മോഷണം; സിസിടിവിയിലെ പ്രതിയെ തേടി പോലീസ്

സിനിമക്ക് ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറും. സിനിമ തുടങ്ങിക്കഴിഞ്ഞാൽ പകുതി വസ്ത്രമഴിച്ച് കളഞ്ഞ് മുട്ടിലിഴഞ്ഞ് നടന്ന് തിയേറ്ററിലുള്ളവരുടെ പേഴ്‌സ് മോഷ്ടിക്കും. സംഭവം തിരുവനന്തപുരത്ത്. സിസിടിവിയിൽ കണ്ടെത്തിയ കള്ളനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ സിനിമ കാണാൻ വന്നവരുടെ പേഴ്‌സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കള്ളൻ സിസിടിവിയിൽ കുടുങ്ങിയത്.

Also Read; കാസർകോട് കോഴിപ്പോര്; ആറ് പേർ പിടിയിൽ

ആദ്യം ടിക്കറ്റെടുത്ത് തിയേറ്ററിൽ ആളൊഴിഞ്ഞ ഭാഗത്ത് കയറിയിരിക്കും, സിനിമ തുടങ്ങിക്കഴിഞ്ഞാൽ അർധനഗ്നനായി മുട്ടിലിഴഞ്ഞ് നടന്ന് മോഷണം നടത്തും. സിനിമയിൽ ലയിച്ചിരിക്കുന്നവർ മോഷണവിവരം അറിയുകയുമില്ല. ഈ ദൃശ്യങ്ങൾ തിയേറ്റർ അധികൃതർ പൊലീസിന് കൈമാറി. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ആരും ഇതുവരെ പരാതികളൊന്നും നൽകിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. തിയേറ്ററിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായുള്ള തെരച്ചിൽ നടന്ന് വരികയാണെന്ന് ഇൻസ്‌പെക്ടർ മുരളീ കൃഷ്ണ അറിയിച്ചു.

Also Read; പ്രതിപക്ഷ നേതാവിന് 25 സ്റ്റാഫുകള്‍, കൈപ്പറ്റുന്നത് മൂന്ന് കോടി; പറയുന്നത് മുഖ്യമന്ത്രിക്ക് ദൂര്‍ത്തെന്ന്: പിവി അൻവർ എംഎല്‍എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News