പള്ളിയുടെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് മോഷണം; സംഭവം കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ മോഷണം. പള്ളിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Also Read; യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് അക്രമ സമരം; ഒരാൾ കൂടി അറസ്റ്റിൽ

ചേരമാൻ ജുമാമസ്ജിദിലെ മഖ്ബറയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാവ് കവർന്നത്. ഹബീബ് ഇബ്നു മാലിക്കിൻ്റെയും, ഖുമരിയ്യ ബീവിയുടെയും ഖബറിടമുള്ള മഖ്ബറയിലാണ് മോഷണം നടന്നത്. പള്ളിയുടെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന മൂവ്വായിരം രൂപയാണ് കവർന്നത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. മോഷ്ടാവിൻ്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാവിലെ പള്ളിയിലെത്തിയവരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Also Read; ദുബായിലെ മൂടല്‍മഞ്ഞ്: ജാഗ്രത നിര്‍ദേശവുമായി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News