
കൊല്ലം കടയ്ക്കലിൽ സ്റ്റേഷനറികടയുടെ ഗ്ലാസ് അടിച്ചുതകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. മോഷ്ടിച്ച ഇരുചക്ര വാഹനവുമായെത്തിയാണ് യുവാക്കൾ സ്റ്റേഷനറികടയിൽ കവർച്ച നടത്തിയത്.
തിരുവനന്തപുരം സ്വദേശികളായ ആദർഷ്, യദുകൃഷ്ണൻ എന്നിവരാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. കടയിൽ നിന്ന് രണ്ട് മൊബൈൽ ഫോണും പണവും പ്രതികൾ കവർന്നിരുന്നു. ഗ്ലാസ് അടിച്ചു തകർത്തതിനെ തുടർന്ന് കൈയ്ക്ക് പരിക്കേറ്റ ഇരുവരും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോഴാണ് പൊലീസിൻ്റെ പിടിയിലായത്.
Also Read: പന്തളത്ത് വിദ്യാർത്ഥിനിയുടെ കാലിൽ സ്വകാര്യ ബസ് കയറി
പിടികൂടിയ സമയം പ്രതികളിൽ ഒരാൾ പൊലീസുകാർ ഉൾപ്പടെ ഉള്ളവർക്ക് നേരെ അസഭ്യം പറഞ്ഞ് ഭീഷണി മുഴക്കി. ഇരുചക്ര വാഹനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മോഷണം പോയതാണന്ന് പൊലീസ് കണ്ടെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

