പെട്രോൾ പമ്പിൽ മുളക് പൊടി വിതറി മോഷണം

കോഴിക്കോട് ഓമശ്ശേരി മാങ്ങാപൊയിൽ പെട്രോൾ പമ്പിൽ മോഷണം. അർധരാത്രിയാണ് മുളക് പൊടി വിതറി മോഷണം നടത്തിയത്. 10000 രൂപ മോഷണം പോയതായി പമ്പ് ഉടമ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

Also Read; അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം സുപ്രീം കോടതിയിലേക്ക് 

ഓമശ്ശേരി മാങ്ങാപൊയിൽ HP പെട്രോൾ പമ്പിൽ രാത്രി 2 മണിക്കാണ് മോഷണം നടന്നത്. മൂന്ന് യുവാക്കൾ ഇന്ധനം നിറയ്ക്കാനായി പമ്പിൽ എത്തി ജീവനക്കാരന് നേരെ മുളക് പൊടി വിതറി പണം കവരുകയായിരുന്നു. മുളക് പൊടി എറിയുന്നതും, കൂടെയുണ്ടായിരുന്ന ആൾ ഉടുമുണ്ട് അഴിച്ച് ജീവനക്കാരന്റെ മുഖം മറയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇവർ കാറിൽ, പെട്രോൾ നിറച്ച് കൈമാറിയ 2010 രൂപയടക്കം 5310 രൂപയാണ് നഷ്ടമായതെന്ന് ജീവനക്കാരൻ സുരേഷ് ബാബു പറഞ്ഞു. രാത്രി ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയിൽ പമ്പ് ഉടമകൾ ആശങ്കയിലാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മുക്കം പൊലീസ് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News