കോട്ടയത്ത് ബാറിന് മുന്നിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ച കേസ്: 5 പേർ അറസ്റ്റിൽ

THENGANA BAR ATTACK

കോട്ടയം ചങ്ങനാശേരി തെങ്ങണയിൽ ബാറിന് മുന്നിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായി. തൃക്കൊടിത്താനം സ്വദേശികളായ സാജു ജോജോ , ടോംസൺ , കെവിൻ , ബിബിൻ , ഷിബിൻ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.

തൃക്കൊടിത്താനം പൊലീസാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഒന്നാം പ്രതി സാജു ജോജോ കാപ്പാ കേസിൽ അടുത്തിടെ പുറത്തിറങ്ങിയ ആളാണ്.

ALSO READ: മൂവാറ്റുപുഴയിൽ എംഡിഎംഎയും,കഞ്ചാവും, തോക്കുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

കേസിലെ മറ്റ് പ്രതികളായ സിയാദ് ഷാജി , അമീൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ യാത്രക്കാരെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച കേസിൽ ഇരുവരെയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

ENGLISH NEWS SUMMARY: Five people, including the main accused, have been arrested in the case of stabbing and injuring a young man in front of a bar in Changanassery, Kottayam. The police have arrested Saju Jojo, Tomson, Kevin, Bibin and Shibin, natives of Thrikkodithanam. The arrest of the accused was recorded by the Thrikkodithanam police.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News