തെന്മല ഹെൽത്ത് സെന്ററിൽ പാലിയേറ്റീവ് നഴ്‌സിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

Palliative Nurse Assaulted in Thenmala

തെന്മല ഹെൽത്ത് സെന്ററിൽ ആക്രമണം നടത്തിയയാൾ അറസ്റ്റിൽ. ഹെൽത്ത് സെന്ററിൽ കയറി പാലിയേറ്റീവ് നഴ്‌സിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഇടപ്പാളയം സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകുന്നേരം 5:30 ഓടെയാണ് ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ആക്രമണം നടന്നത്. ഹെൽത്ത് സെന്ററിൽ അതിക്രമിച്ചു കയറിയ മണികണ്ഠൻ നഴ്സിനോട് മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ആക്രമിക്കുകയും ആയിരുന്നു. എതിർത്തപ്പോൾ നഴ്സിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ബലമായി ഇയാൾ പിടിച്ചുവാങ്ങി.

ALSO READ: തിരിഞ്ഞുനോക്കാതെ ആരോ​ഗ്യവകുപ്പ്; തിരുവനന്തപുരത്ത് ചികിത്സ ലഭിക്കാതെ 55കാരന് ദാരുണാന്ത്യം

പിടിവലിക്കിടയിൽ മണികണ്ഠൻ യുവതിയെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. ബഹളം കേട്ട് മറ്റ് ആരോഗ്യ പ്രവർത്തകർ ഓടിക്കൂടിയതോടെയാണ് പ്രതി ആക്രമണത്തിൽ നിന്ന് പിന്മാറിയത്. ഒടുക്കം ജീവനക്കാർ ഇയാളെ തടഞ്ഞുച്ചു. പിന്നീട് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പ്രതി ആരോഗ്യ പ്രവർത്തകയെ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം. ഇരുവരും മുൻപ് സുഹൃത്തുക്കള്‍ ആയിരുന്നെന്നും പിന്നീട് ശല്യം സഹിക്കാനാകാതെ യുവതി അകലം പാലിച്ചതാണെന്നും വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News